‘കടൽ നിങ്ങളെ സ്വതന്ത്രരാക്കട്ടെ!! ബീച്ചിൽ പൊളി ഫോട്ടോഷൂട്ടുമായി നടി തൻവി റാം..’ – ഫോട്ടോസ് വൈറൽ
ഗപ്പി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അമ്പിളി. സൗബിൻ ഷാഹിർ ആയിരുന്നു സിനിമ നായകനായി അഭിനയിച്ചത്. മാനസികമായും ബുദ്ധിപരമായും വളർച്ച കുറവുള്ള അമ്പിളി എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന സിനിമയായിരുന്നു ഇത്. സൗബിൻ എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് കൂടിയായിരുന്നു അമ്പിളി.
സിനിമയിൽ സൗബിന്റെ നായികയായി അഭിനയിച്ചത് പുതുമുഖ നടിയായ തൻവി റാം ആയിരുന്നു. തൻവിയുടെ മികച്ച പ്രകടനമായിരുന്നു പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. ആ സിനിമയിലെ അഭിനയത്തിലൂടെ തൻവിക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. അമ്പിളിക്ക് ശേഷം കൂടുതൽ സിനിമകളിൽ തൻവിക്ക് അവസരങ്ങളും ലഭിച്ചു. അമ്പിളിക്ക്ക് ശേഷം തൻവി അഭിനയിച്ചത് കപ്പേളയിലായിരുന്നു.
ഓരോ സിനിമകൾ കഴിയുംതോറും തൻവിക്ക് ആരാധകരും കൂടിക്കൊണ്ടേയിരുന്നു. മറ്റു നടിമാരെ പോലെ തന്നെ തൻവിയും സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആണ്. ഇപ്പോഴിതാ ഒരു ബീച്ചിൽ കടൽ തീരത്ത് ഒരു മനോഹരമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് തൻവി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അജയ് എ.കെ എടുത്ത ചിത്രങ്ങളാണ് തൻവി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറെ വെറൈറ്റി ആയിട്ടുള്ള ഒരു ഔട്ട് ഫിറ്റാണ് തൻവി ധരിച്ചിരിക്കുന്നത്. ചിത്രങ്ങളിൽ എന്ത് സുന്ദരിയാണ് കാണാൻ എന്നാണ് സംഗീത ജനചന്ദ്രൻ എന്ന ഓൺലൈൻ ഫിലിം പ്രൊമോട്ടർ കമന്റ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരും നൽകിയിട്ടുള്ളത്. “കടൽ നിങ്ങളെ സ്വതന്ത്രരാക്കട്ടെ..”, എന്ന തൻവി റാം ചിത്രങ്ങൾക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ആറാട്ട്, അന്റെ സുന്ദരനിക്കി(തെലുങ്ക്) തുടങ്ങിയ സിനിമകളിലും തൻവി അഭിനയിച്ചിട്ടുണ്ട്.