‘ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്..’ – ആശംസകളുമായി ആരാധകർ
ഇളയരാജ സംഗീതം നിർവഹിച്ച് അച്ചുവിന്റെ അമ്മയിലെ ‘താമരകുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. 18 വർഷത്തോളമായി സിനിമ പിന്നണി ഗായികയായി അറിയപ്പെടുന്ന ഒരാളാണ് മഞ്ജരി. തിരുവനന്തപുരം സ്വദേശിനിയാണ് മഞ്ജരി. മഞ്ജരിയുടെ ഒരു വിശേഷ വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മഞ്ജരി വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ജരിയുടെ ബാല്യകാലസുഹൃത്തായ ജെറിനുമായാണ് വിവാഹിതയാകുന്നത്. തിരുവനന്തപുരത്ത് ജൂൺ 24-ന് രാവിലെയാണ് വിവാഹം. ഒരുപാട് ആഡംബരയായ ഒരു വിവാഹ ചടങ്ങല്ല നടക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുന്നത്.
വിവാഹ ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി കുട്ടികൾക്ക് ഒപ്പമായിരിക്കും മഞ്ജരിയുടെ വിവാഹവിരുന്ന് സത്കാരം. മഞ്ജരി പഠിച്ചതെല്ലാം ഓമനിലായിരുന്നു. ഒമാനിലെ മസ്‌കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും വരനായ ജെറിനും. അതുകൊണ്ട് തന്നെ പ്രണയവിവാഹമാണോ എന്നൊക്കെ ചിലർ ചോദിക്കുന്നുമുണ്ട്.
ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ മാനേജരായി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ് ജെറിൻ. മഞ്ജരി വിധികർത്താവായിരുന്ന സ്റ്റാർ സിംഗർ സീസൺ 8 ഈ കഴിഞ്ഞ ആഴ്ചയാണ് ഫൈനൽ നടന്നത്. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള ഒരാളുകൂടിയാണ് മഞ്ജരി.