‘കടലിലെ ഒരു മത്സ്യ യക്ഷിയെ പോലെ!! മഞ്ഞ ഗൗണിൽ മുങ്ങിക്കുളിച്ച് അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

രാജീവ് രവിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരപുത്രിയാണ് അഹാന കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന സിനിമയിലേക്ക് എത്തുന്നത് ഓഡിഷനിൽ പങ്കെടുത്ത ശേഷമാണ്. രാജീവ് രവിയുടെ തന്നെ അന്നയും റസൂലിലും അഭിനയിക്കാൻ അഹാനയ്ക്ക് ആദ്യം ക്ഷണം ലഭിച്ചിരുന്നതാണ്.

ആദ്യ സിനിമ പ്രതീക്ഷിച്ചത് പോലെ വലിയ വിജയം ആയില്ലെങ്കിലും അഹാന 2 വർഷങ്ങൾക്ക് ശേഷം നിവിൻ പൊളിയുടെ അനിയത്തിയായി അഭിനയിച്ച് തിരിച്ചുവരവ് നടത്തി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലാണ് അഹാന അഭിനയിച്ചത്. ടോവിനോയ്ക്ക് ഒപ്പമുള്ള ലുക്കയാണ് അഹാനയ്ക്ക് ഇത്രയേറെ ആരാധകരെ ഉണ്ടാക്കി കൊടുത്ത ചിത്രം. പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളിലും അഹാന നായികയായി അഭിനയിച്ചിട്ടുണ്ട്.

യൂട്യൂബ്, ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിലൂടെ അഹാന ഒരുപാട് ആരാധകരെ സ്വന്തമാക്കി. തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും തന്റെ ഇഷ്ടപെട്ട സ്ഥലത്ത് പോയതിന്റെ സന്തോഷമാണ് അഹാന ഇപ്പോൾ ആരാധകരുമായി പങ്കുവച്ചു കൊണ്ടിരിക്കുന്നത്. മാലിദ്വീപിൽ ഇപ്പോൾ അവധി ആഘോഷിക്കുകയാണ് അഹാന.

വീഡിയോസും ഫോട്ടോസും ഒന്നിന് പിറകെ ഒന്നായി അഹാന പങ്കുവെക്കുന്നുമുണ്ട്. ഒരു മഞ്ഞ ഗൗണിൽ കടലിൽ മുങ്ങി കുളിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഹാന. “കടലിലെ ഒരു മത്സ്യ യക്ഷിയെ പോലെ, ലോകത്തിന് താഴെ വളരെ മനോഹരമാണ്..”, അഹാന ചിത്രങ്ങളോടൊപ്പം കുറിച്ചു. സുഹൃത്ത് നിമിഷ് രവിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.