‘ഒടുവിൽ റോബിനും ജാസ്മിനും ഒന്നിച്ചു!! ഇവർക്ക് വേണ്ടി വാദിച്ചവർക്ക് ഇപ്പൊ ആരായി..’ – വീഡിയോ വൈറൽ

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോ കാണുന്ന പ്രേക്ഷകർ ഏറെയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പതിപ്പുകളും ബിഗ് ബോസിന് മലയാളത്തിൽ മൂന്ന് സീസണുകൾ കഴിയുകയും നാലാമത്തെ സീസൺ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ മൂന്ന് സീസണുകളിൽ വച്ച് ഏറ്റവും കലഹവും വഴക്കുകളും നടന്നൊരു സീസണായിരുന്നു ഇതെന്ന് പറയേണ്ടി വരും.

വഴക്ക് കൈയാങ്കളിയില്ലേക്ക് എത്തുകയും ഷോയിൽ നിന്ന് ഒരാളെ പുറത്താക്കേണ്ടി വരികയും ചെയ്തു. ഈ സീസണിൽ ഏറ്റവും ആരാധകരുള്ള ഒരാളായ ഡോക്ടർ റോബിൻ രാധാകൃഷ്ണനായിരുന്നു പുറത്തായത്. സഹ മത്സരാർത്ഥി ആയിരുന്ന റിയാസിനെ കൈയേറ്റം ചെയ്തതിനായിരുന്നു റോബിൻ പുറത്തായത്. റോബിൻ പുറത്താവുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ജാസ്മിൻ എന്ന മത്സരാർത്ഥി ഷോയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

റോബിനും ജാസ്മിനും തമ്മിൽ ഷോയിൽ നിരവധി തന്നെ വഴക്കുകൾ ഉണ്ടായിട്ടുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇവർക്ക് വേണ്ടി സോഷ്യൽ മീഡിയകളിലും പരസ്പരം ഫാൻസുകാർ തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. റോബിനെ പുറത്താക്കിയപ്പോൾ ജാസ്മിൻ എതിരെ രൂക്ഷമായ വിമർശനങ്ങളുമായി റോബിൻ ഫാൻസും രംഗത്ത് എത്തിയിരുന്നു. പുറത്തിറങ്ങിയ ജാസ്മിൻ പല അഭിപ്രായങ്ങളും പങ്കുവച്ചിട്ടുണ്ടായിരുന്നു.

എന്തായാലും റോബിനും ജാസ്മിനും വേണ്ടി പരസ്പരം വാദിച്ചവർ ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്. ജാസ്മിനും റോബിനും ഒരുമിച്ച് നിൽക്കുന്ന വീഡിയോസും ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. റോബിനൊപ്പമുള്ള വീഡിയോ ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു മത്സരാർത്ഥി നിമിഷയാകട്ടെ ഇവർക്ക് രണ്ട് പേർക്കും ഒപ്പം നിൽക്കുന്ന ഫോട്ടോസ് പങ്കുവച്ചിട്ട്, “ഇപ്പോ നിങ്ങൾ ആരായി?” എന്ന ക്യാപ്ഷനും ഇട്ടിട്ടുണ്ട്.

View this post on Instagram

A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)