‘ലെജൻഡിന്റെ ട്രെയിലർ ലോഞ്ചിൽ തിളങ്ങി ശ്രദ്ധ ശ്രീനാഥ്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
നാടകത്തിലൂടെയും പരസ്യചിത്രത്തിലൂടെയും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് സിനിമയിലേക്ക് എത്തിയ ഒരാളാണ് നടി ശ്രദ്ധ ശ്രീനാഥ്. പഠനം പൂർത്തിയാക്കിയ ശേഷം റിയൽ എസ്റ്റേറ്റ് ലോയറായി ജോലി ചെയ്ത സമയത്തായിരുന്നു അഭിനയത്തിലും താല്പര്യം തോന്നിയത്. സിനിമയിലേക്ക് ഇറങ്ങിയ ശ്രദ്ധ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമാണ് ശ്രദ്ധ.
2015-ൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ കോഹിനൂർ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ മറ്റുഭാഷകളിലേക്ക് പോവുകയും അവിടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. യു. ടേൺ എന്ന സിനിമയിലൂടെ കന്നഡയിലും അരങ്ങേറിയ ശ്രദ്ധ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
ഉറവി, ഇവൻ തന്തിരം, വിക്രം വേദ, റിച്ചി, ജേഴ്സി, നേർക്കൊണ്ട പറവൈ, ജോഡി, മാര, ചക്ര തുടങ്ങിയ സിനിമകളിൽ ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി ഈ വർഷം പുറത്തിറങ്ങിയ ആറാട്ടാണ് ശ്രദ്ധയുടെ അവസാന റിലീസ് ചിത്രം. അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും ശ്രദ്ധയെ തേടിയെത്തിയിട്ടുണ്ട്. 3 സിനിമകളിലോളം ശ്രദ്ധ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ചെന്നൈയിൽ ബിസിനസുകാരനായ ‘ലെജൻഡ് ശരവണൻ’ നായകനായി അഭിനയിക്കുന്ന ‘ദി ലെജൻഡ്’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തപ്പോഴുള്ള ശ്രദ്ധയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. പച്ച ലെഹങ്കയിൽ ശ്രദ്ധ ഹോട്ട് ലുക്കിലാണ് ചടങ്ങിൽ ശ്രദ്ധ എത്തിയത്. ശ്രദ്ധയെ കൂടാതെ തെന്നിന്ത്യയിൽ നിരവധി താരസുന്ദരിമാരാണ് ട്രെയിലർ ലോഞ്ചിന് എത്തിയിരുന്നത്.