‘ബുള്ളറ്റ് സോങ്ങിന് ചുവടുവച്ച് നടിമാരായ മാളവികയും നിമയും, പൊളിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

അടുത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളിൽ ചെറുതാണെങ്കിലും കൂടിയും അഭിനയിച്ച് ഏറെ തിരക്കുള്ള അഭിനയത്രിയായി മാറിയ ഒരാളാണ് നടി മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും കിടിലൻ ഡാൻസ് വീഡിയോസും ചെയ്തുമെല്ലാം എപ്പോഴും ആരാധകർക്ക് ഇടയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന മാളവിക മോഡലിംഗും ചെയ്യാറുണ്ട്.

ഈ കഴിഞ്ഞ ദിവസം ലുലു മാളിൽ വച്ച് നടന്ന ‘ലുലു ഫാഷൻ’ വീക്കിന്റെ ഭാഗമായി നടന്ന ഷോയിൽ മാളവിക അതിഥിയായി എത്തിയിരുന്നു. കറുപ്പ് നിറത്തിലെ ഗൗണിൽ വാക്ക് ചെയ്യുന്ന മാളവിക ചിത്രങ്ങൾ ഇൻറർനെറ്റിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ അതെ വേഷത്തിൽ തന്നെ സിനിമ-സീരിയൽ രംഗത്ത് സജീവമായി അഭിനയിക്കുന്ന മറ്റൊരു താരത്തിനൊപ്പം ഒരു ഡാൻസ് റീൽസ് ചെയ്തിരിക്കുകയാണ് താരം.

തമിഴിൽ ഈ അടുത്തിടെ സൂപ്പർഹിറ്റായി മാറി കഴിഞ്ഞ ബുള്ളറ്റ് സോങ്ങിനാണ് മാളവികയും നടി നിമാ ചന്ദ്രനും ചുവടുവച്ചിരിക്കുന്നത്. നൃത്തം ചെയ്യുന്നതിന് ഒപ്പം തന്നെ ആ വീഡിയോയിൽ അത് പ്രാക്ടീസ് ചെയ്യുന്നതിന്റെ ഭാഗം കൂടി ചേർത്തിട്ടുണ്ട്. ഏറെ രസകരമായ പ്രാക്ടീസ് സെക്ഷനും അതിലും മനോഹരമായ നൃത്തച്ചുവടുകളുമായിരുന്നു ഇരുവരും വീഡിയോയിൽ കാഴ്ചവച്ചത്.

“ആദ്യം വരുന്നത് ശേഷമുള്ളതും പിന്നീട് അതിന് മുമ്പുള്ളതുമായ രംഗങ്ങൾ വരുന്നു..” എന്ന ക്യാപ്ഷനോടെയാണ് മാളവിക നിമയെ ടാഗ് ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിൽ കുറിച്ചത്. ഡാൻസ് കണ്ട് ആരാധകരുടെ കണ്ണ് തള്ളിയെന്ന് വേണം പറയാൻ കമന്റിൽ നിന്ന് വ്യക്തമാകുന്നത്. പൃഥ്വിരാജ് ചിത്രമായ പുതിയ മുഖത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി നിമ ചന്ദ്രൻ.