‘ലുലു ഫാഷൻ വീക്കിൽ സ്റ്റൈൽ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം നേടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

2014 മുതൽ സിനിമയിൽ സജീവമായി അഭിനയിക്കുന്ന യുവനടിയാണ് അഹാന കൃഷ്ണ. ഒരു അഭിനയത്രി എന്നത് പോലെ തന്നെ അഹാന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ് അഹാന. അതിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോസും ഫോട്ടോസും മിക്കപ്പോഴും ശ്രദ്ധനേടാറുണ്ട്.

ഇത് കൂടാതെ ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യുന്ന അഹാനയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ഇപ്പോഴിതാ ലുലു ഗ്രൂപ്പ് സങ്കടപ്പിച്ച ‘ലുലു ഫാഷൻ വീക്കിൽ’ സ്റ്റൈൽ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം അഹാനയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഈ സന്തോഷകരമായ കാര്യം അഹാന തന്നെയാണ് തന്റെ ആരാധകരുമായി ആദ്യം പങ്കുവച്ചിട്ടുളളത്. നിരവധി പേരാണ് അഹാനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.

ക്രീം നിറത്തിലെ സാരി ധരിച്ച് പൊളി ലുക്കിൽ തന്നെയാണ് പുരസ്കാരം വാങ്ങാനായി അഹാന എത്തിയത്. നടൻ ഷൈൻ നിഗത്തിന് ഒപ്പം ഒരു റാംപ് വാക്ക് നടത്തുകയും ചെയ്തിരുന്നു അഹാന. “ലുലു ഫാഷൻ വീക്കിലെ സ്‌റ്റൈൽ ഐക്കൺ ഓഫ് ദി ഇയർ – അത് മനോഹരമായും വളരെ ക്യൂട്ട് ആയിട്ടും തോന്നി. ഈ മധുര ബഹുമതിക്ക് നന്ദി, ലുലു ഗ്രൂപ്പ്..”, അഹാന ചിത്രത്തോടൊപ്പം കുറിച്ചു.

കിടിലം ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന അഹാനയ്ക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്ന് കൂടിയാണ് ഇത്. വരും വർഷങ്ങളിൽ കൂടുതൽ നടിമാർ ഇതിന് അർഹയാകും എന്ന് തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. അതെ സമയം അഹാന അഭിനയിക്കുന്ന ചിത്രങ്ങളിൽ ഇനി പുറത്തിറങ്ങുള്ളത് അടിയും നാൻസി റാണിയുമാണ്. രണ്ടിലും നായികയായിട്ടാണ് താരം അഭിനയിച്ചിട്ടുള്ളത്.