‘വിക്രത്തിലെ വിജയ് സേതുപതിയുടെ ഭാര്യ!! കല്യാണ പാട്ടിന് ചുവടുവച്ച് നടി ശിവാനി..’ – വീഡിയോ വൈറൽ

‘വിക്രത്തിലെ വിജയ് സേതുപതിയുടെ ഭാര്യ!! കല്യാണ പാട്ടിന് ചുവടുവച്ച് നടി ശിവാനി..’ – വീഡിയോ വൈറൽ

പകൽ നിലാവ് എന്ന തമിഴ് ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി ശിവാനി നാരായണൻ. അതിലെ സ്നേഹ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും കൂടുതൽ അവസരങ്ങൾ ശിവാനിയെ തേടിയെത്തുകയും ചെയ്തു. പതിനഞ്ചാം വയസ്സിലാണ് ശിവാനി അത്തരം ഒരു റോളിൽ അഭിനയിച്ചത്.

അതിന് ശേഷം സ്റ്റാർ വിജയിലെ തന്നെ ജോഡി നമ്പർ വൺ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും യുവതിയുവാക്കളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. ശിവാനിയെ കുറച്ച് മലയാളികൾക്ക് എങ്കിലും സുപരിചിതയാക്കി മാറ്റിയ ബിഗ് ബോസ് തമിഴിലൂടെയാണ്. ബിഗ് ബോസ് തമിഴിന്റെ നാലാമത്തെ സീസണിൽ മത്സരാർത്ഥിയായ എത്തിയ ശിവാനി 98 ദിവസമാണ് പുറത്തായത്.

ബിഗ് ബോസിന്റെ സ്പെഷ്യൽ പ്രോഗ്രാമുകളായ ബിഗ് ബോസ് കൊണ്ടാട്ടം, ബിഗ് ബോസ് ജോഡികൾ തുടങ്ങിയവയിലും ശിവാനി പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് തമിഴിന്റെ അവതാരകനായ കമൽഹാസനൊപ്പം വിക്രം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. വിജയ് സേതുപതിയുടെ ഭാര്യയുടെ റോളിലാണ് വിക്രത്തിൽ ശിവാനി അഭിനയിച്ചത്.

വിക്രം ഗംഭീര ഹിറ്റായതോടെ കേരളത്തിലും ശിവാനിയ്ക്ക് ആരാധകർ കൂടിയിട്ടുണ്ട്. വീട്ടിലെ വിശേഷം എന്ന തമിഴ് സിനിമയാണ് ഇനി ശിവാനിയുടെ പുറത്തിറങ്ങാനുള്ളത്. അതിലെ ‘സാറേ സാറേ സാമ്പാറെ’ എന്ന കല്യാണ പാട്ടിന് ചെറിയ രീതിയിൽ ചുവടുവച്ച് അതിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശിവാനി ഇപ്പോൾ. ഷോർട്സ് ധരിച്ചാണ് ശിവാനിയുടെ ഈ പൊളി ഡാൻസ്.

CATEGORIES
TAGS