‘നയൻ‌താര കല്യാണം ഒന്നും വിളിച്ചില്ലേ? രസകരമായ മറുപടി നൽകി ധ്യാൻ ശ്രീനിവാസൻ..’ – വീഡിയോ കാണാം

നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ എന്നും പ്രേക്ഷകർ ഏറെ രസത്തോടെ കാണുന്ന ഒന്നാണ്. യൂട്യൂബ് ചാനലുകളിലും മാധ്യമങ്ങളിലും ധ്യാൻറെ അഭിമുഖങ്ങൾ വരുമ്പോൾ അത് ബോറടിക്കാതെ ഇരുന്ന് കാണുന്ന, റിപീറ്റ്‌ ആയി ഇരുന്ന് കാണുന്ന ആസ്വാദകർ ഉണ്ടെന്നത് ഒരു സത്യമാണ്. മൂന്ന് സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുമുണ്ട് ധ്യാൻ ശ്രീനിവാസൻ.

ധ്യാൻ തിരക്കഥ എഴുതിയ പുതിയ ചിത്രമായ ‘പ്രകാശൻ പറക്കട്ടെ’യുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയിലെ താരങ്ങൾക്കും സംവിധായകനും നിർമ്മാതാവിന് ഒപ്പം നടത്തിയ പ്രസ് മീറ്റിന്റെ വീഡിയോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പതിവ് പോലെ തന്നെ ധ്യാൻറെ മറുപടികളാണ് ഈ തവണയും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാൻ കാരണമായത്.

പ്രസ് മീറ്റിന് എത്തിയ ഒരു റിപ്പോർട്ടർ ധ്യാനോട് ‘നയൻ‌താര കല്യാണം ഒന്നും വിളിച്ചില്ലേ’? എന്ന് ചോദിച്ചിരുന്നു. ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിൽ നയൻ‌താര ആയിരുന്നു നായിക. അതുകൊണ്ട് തന്നെ ആ ചോദ്യത്തിനുള്ള താരത്തിന്റെ മറുപടിയും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ചോദ്യം കേട്ടയുടനെ തന്നെ ധ്യാനും അടുത്തിരുന്ന താരം മാത്യു തോമസും പൊട്ടിച്ചിരിച്ചു. “വിളിച്ചിരുന്നു.. പോയില്ല.. ഞാൻ വേണ്ടെന്ന് വച്ചു.. തിരക്കല്ലെടാ.!!

ഞാൻ പ്രെസ്സ് മീറ്റിന്റെ തിരക്കുണ്ടെന്ന് പറഞ്ഞു. ഇന്റർവ്യൂവിന്റെ തിരക്കാണെന്ന് പറഞ്ഞു..”, മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ രീതിയിൽ ധ്യാൻ മറുപടി നൽകി. പ്രകാശൻ പറക്കട്ടെ എന്ന സിനിമ ഒരുപാട് ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണെന്നും റിയലിസ്റ്റിക് സിനിമയാണെന്നും ധ്യാൻ പറഞ്ഞു. ഒറ്റയ്ക്ക് അഭിമുഖം കൊടുക്കേണ്ടി വന്നപ്പോഴാണ് അതൊക്കെ വൈറലായതെന്നും താൻ സോളോ ഇന്റർവ്യൂ കൊടുത്ത് മോൺസ്റ്ററായി തിരിച്ചുവരുമെന്നും ധ്യാൻ പറഞ്ഞു.