‘ഗൗരി ഇനി മനോജിന് സ്വന്തം!! പ്രശസ്ത സീരിയൽ നടി ഗൗരി കൃഷ്ണൻ വിവാഹിതയായി..’ – വീഡിയോ വൈറൽ

മലയാള ടെലിവിഷൻ സീരിയലുകളിൽ ഒരുപാട് പ്രേക്ഷകർ ഉണ്ടായിരുന്ന ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമിതിങ്കൾ. പൗർണമി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് സീരിയലിൽ കാണിച്ചിരുന്നത്. അതിൽ പൗർണമിയായി അഭിനയിച്ചിരുന്നത് കന്നഡ സീരിയൽ താരമായിരുന്ന രഞ്ജനി രാഘവൻ ആയിരുന്നു. പക്ഷേ രഞ്ജനി അതിൽ നിന്ന് പിന്മാറിയിരുന്നു.

പിന്നീട് രഞ്ജനിക്ക് പകരം പൗർണമിയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് ഗൗരി കൃഷ്ണൻ ആയിരുന്നു. അത് സീരിയലിന് ഗുണമായി മാറി. പൗർണമിയായി പ്രേക്ഷകർ ഗൗരിയെ സ്വീകരിച്ചു. സീരിയൽ വലിയ രീതിയിൽ ഹിറ്റാവുകയും ചെയ്തു. പൗർണമിയായി പ്രേക്ഷകർക്ക് മുന്നിൽ തകർത്ത് അഭിനയിച്ച ഗൗരിയുടെ വിവാഹം ഇന്ന് നടന്നിരിക്കുകയാണ്. മനോജ് എന്നാണ് ഗൗരിയുടെ വരന്റെ പേര്.

മനോജ് ഗൗരി അഭിനയിച്ച പൗർണമിതിങ്കൾ സീരിയലിന്റെ സംവിധായകനാണ്. തിരുവനന്തപുരം സ്വദേശിയാണ് മനോജ്. ഗൗരിയുടെ കോട്ടയത്തെ കുടുംബ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സീരിയൽ താരങ്ങളായ ദേവി ചന്ദന, അപ്സര രത്നാകരൻ, മാൻവി സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അപ്സരയുടെയും ദേവി ചന്ദനയുടെയും ഭർത്താക്കന്മാരും ഒപ്പമുണ്ടായിരുന്നു.

വിവാഹത്തിന്റെ വീഡിയോ ഗൗരി തന്നെ തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. വെള്ളയും ചുവപ്പ് നിറത്തിലെ ബ്രൈഡൽ പട്ടുസാരി ധരിച്ചാണ് ഗൗരി വിവാഹ ദിനത്തിൽ തിളങ്ങിയത്. വീഡിയോയുടെ താഴെ ഗൗരിയുടെ ആരാധകർ ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. ഗൗരി വിവാഹ ശേഷം അഭിനയ ജീവിതം തുടരുമോ എന്നും പ്രേക്ഷകർ അന്വേഷിക്കുന്നുണ്ട്.

CATEGORIES
TAGS
NEWER POST‘റാംപ് വാക്കുമായി നടി രചന നാരായണൻകുട്ടി! കാണികളെ കൈയിലെടുത്ത് താരം..’ – ഫോട്ടോസ് വൈറൽ