‘കൂട്ടുകാരികൾക്ക് ഒപ്പം ഡാൻസ് ചെയ്ത സയനോരയ്ക്ക് നേരെ ബോഡി ഷെയ്‌മിങ്ങ്..’ – ഫോട്ടോ പോസ്റ്റ് ചെയ്ത മറുപടി കൊടുത്ത് താരം

ഈ കഴിഞ്ഞ ദിവസം നടി ഭാവനയ്ക്കും മറ്റു സുഹൃത്തുകൾക്കും ഒപ്പം ഡാൻസ് ചെയ്ത ഗായിക സയനോരയുടെ വീഡിയോ മലയാളി സിനിമ പ്രേക്ഷകർ എല്ലാം കണ്ടതാണ്. എല്ലാവർക്കും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ അവകാശമുള്ള നാട്ടിൽ, പലരും സയനോരയുടെ ശരീരത്തെ കളിയാക്കി കൊണ്ടാണ് ആ വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടത്.

ഇത്രയും വണ്ണമുള്ള സയനോര ഷോർട്സ് ധരിച്ച് ഡാൻസ് ചെയ്യാൻ പാടില്ല എന്നായിരുന്നു പലരുടെയും കമന്റുകൾ. അല്ലേൽ തന്നെ നടിമാർ അവർക്ക് ഇഷ്ടമുള്ള വേഷങ്ങൾ(ഇത്തരം ഷോർട്സ് പോലെയുള്ള വസ്ത്രങ്ങൾ) ധരിച്ചാൽ പോലും മോശം കമന്റുകൾ ഇടുന്ന ഒരുപറ്റം ആളുകൾ ഇന്നും ഈ സമൂഹത്തിലുണ്ട് എന്നതാണ് സത്യം. നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ ഇതിന് മുമ്പും സയനോര നേരിട്ട മാനസിക വെല്ലുവിളികളെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

സയനോരയ്ക്ക് ഒപ്പം ഡാൻസ് ചെയ്ത മൃദുലയും ഷോർട്സ് ധരിച്ചാണ് ഡാൻസ് ചെയ്‌തെങ്കിലും താരത്തിന് എതിരെ മോശം കമന്റുകൾ ഒന്നുമില്ലായിരുന്നു. കമന്റുകൾക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സയനോര തന്നെ. അതെ വേഷത്തിൽ തന്നെയുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഗായികയുടെ കിടിലം മറുപടി.

‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന ബോളിവുഡ് ഗാനത്തിനായിരുന്നു ഭാവനയും സയനോരയും രമ്യ നമ്പീശനും മൃദുലയും ശില്പ ബാലയും ഡാൻസ് ചെയ്തത്. ആ വരികൾ ഒന്നുടെ എഴുതി, ‘ഇത് എന്റെ ജീവിതം, എന്റെ ശരീരം, എന്റെ രീതി..’ എന്ന് ഹാഷ്ടാഗ് ഇട്ടാണ് സയനോര അതെ വേഷത്തിലുള്ള പോസ്റ്റ് ചെയ്തത്. നിരവധി താരങ്ങൾ സയനോരയ്ക്ക് പിന്തുണ അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. റിമി ടോമി, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, ഷഫ്‌ന നിസാം, രഞ്ജിനി ജോസ് തുടങ്ങിയവർ കമന്റുകൾ ഇട്ടിട്ടുണ്ട്.

CATEGORIES
TAGS