‘ഭ്രാന്തമായ ജനക്കൂട്ടത്തിൽ ​നിന്ന് വളരെ അകല..’ – റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് സംയുക്ത മേനോൻ

‘ഭ്രാന്തമായ ജനക്കൂട്ടത്തിൽ ​നിന്ന് വളരെ അകല..’ – റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് സംയുക്ത മേനോൻ

ടോവിനോ തോമസ് നായകനായ ‘തീവണ്ടി’ സിനിമയിലെ നായിക നടി സംയുക്ത മേനോൻ തന്റെ ഇരുപത്തിയാറാം ജന്മദിനം ഈ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ആദ്യ കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിന്റെ സന്തോഷം കൂടി ഈ ജന്മദിനത്തിൽ താരത്തിനുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനം കഴിഞ്ഞ് അടുത്ത് തന്നെയാണ് സംയുക്തയുടെ ജന്മദിനം.

ഐശ്വര്യ ഗോവയിൽ സുഹൃത്തുകൾക്ക് ഒപ്പം ജന്മദിനം ആഘോഷിച്ചപ്പോൾ നടി സംയുക്ത കൊച്ചിയിലെ ഒരു റിസോർട്ടിലാണ് ജന്മദിനം ആഘോഷമാക്കിയത്. റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഷോർട് ജീൻസും ടിഷർട്ടും ഇട്ടു റിസോർട്ടിന് മുന്നിലുള്ള കായൽ തീരത്ത് നിൽക്കുന്ന ഫോട്ടോസ് സംയുക്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത് കൂടാതെ തന്റെ പ്രിയപ്പെട്ട ആരാധകർക്ക് ഒരു സമ്മാനവും നൽകിയിട്ടുണ്ട് താരം. വിസിറ്റ് റൂംസ് എന്ന ഓൺലൈൻ റൂം ബുക്കിങ് സൈറ്റിൽ നിന്ന് ‘സംയുക്ത 10’ എന്ന കോഡ് ഉപയോഗിച്ച് ഇന്ത്യയിൽ എവിടെയും ബുക്ക് ചെയ്‌താൽ പ്രതേക ഡിസ്‌കൗണ്ട് ഉണ്ടാവുമെന്ന് താരം തന്നെ അറിയിച്ചിട്ടുണ്ട്. തന്റെ ജന്മദിന സമ്മാനമാണെന്ന് സംയുക്ത കുറിച്ചു.

കൊച്ചിയിലെ ചേപ്പനം ഹൌസ് എന്ന റിസോർട്ടിലാണ് സംയുക്ത താമസിച്ചത്. അവിടുത്തെ പോലെ കൂടുതൽ ശാന്തവും സമാധാനപരവുമായ സ്ഥലം വേറെയുണ്ടാവില്ലായെന്ന് സംയുകത പറയുന്നു. ഉജുവൽ എം ആണ് സംയുക്തയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് സംയുക്തയുടെ അടുത്ത മലയാള ചിത്രം.

CATEGORIES
TAGS