‘കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ച് എസ്തർ, സ്വിമ്മിങ് പൂളിലേക്ക് എടുത്തു ചാടി..’ – വീഡിയോ കാണാം

‘കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിച്ച് എസ്തർ, സ്വിമ്മിങ് പൂളിലേക്ക് എടുത്തു ചാടി..’ – വീഡിയോ കാണാം

സോഷ്യൽ മീഡിയകളിൽ ഇന്നത്തെ തലമുറയിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു കുട്ടി താരമാണ് എസ്തർ അനിൽ. ദൃശ്യത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ എസ്തർ പിന്നീട് സിനിമകളിൽ സജീവമാവുകയും തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. എസ്തർ നായികയാവാനുള്ള ലുക്കിൽ എത്തി കഴിഞ്ഞു എന്നാണ് ആരാധകർ പറയുന്നത്.

മിക്കപ്പോഴും എസ്തറിന്റെ ഫോട്ടോസും വീഡിയോസും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യും. ഇപ്പോഴിതാ കൂട്ടുകാർക്ക് ഒപ്പം ഓണം വെക്കേഷൻ അടിച്ചുപൊളിക്കുന്ന എസ്തറിന്റെ ചിത്രങ്ങളും വീഡിയോസുമാണ് ശ്രദ്ധനേടുന്നത്. വീഡിയോയിൽ എസ്തർ സ്വിമ്മിങ് പൂളിലേക്ക് എടുത്തു ചാടുന്നത് കാണാൻ പറ്റും.

ജലേബി ബേബി എന്ന സൂപ്പർഹിറ്റ് ഗാനം വീഡിയോടൊപ്പം ചേർത്തപ്പോൾ ആരാധകരിൽ ഒരാൾ ‘ഇതിന് പറ്റിയ പാട്ട് “തുള്ളി കളിക്കുന്ന കുഞ്ഞി പുഴു ആയിരുന്നു..’ എന്ന് ഒരു ആരാധകൻ കമന്റ് ഇട്ടിട്ടുണ്ട്. ‘പൂളിലേക്ക് ചാടുന്നതിനുമുമ്പ് മങ്കി ഡാൻസ് നിർബന്ധമാണ്.. കാരണം വെള്ളത്തിന് കിടിലം തണുപ്പാണ്..!! എന്റെ സുഹൃത്തുക്കളുടെ റിയാക്ഷന് കാണാൻ അവസാനം വരെ കാണൂക..’ എസ്തർ കുറിച്ചു.

എന്തായാലും വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു എസ്തർ. ഇതിന്റെ റിലീസിനൊപ്പം മഞ്ജു വാര്യർക്ക് ഒപ്പമുള്ള ജാക്ക് ആൻഡ് ജിൽ എന്ന സിനിമ കൂടി ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുന്നുണ്ട്.

CATEGORIES
TAGS