‘എത്രത്തോളം സ്ട്രോങ്ങാണ് ഞാനെന്ന് നോക്കൂ, വർക്ക്ഔട്ട് വീഡിയോ പങ്കുവച്ച് റിമി ടോമി..’ – കാണാം

‘എത്രത്തോളം സ്ട്രോങ്ങാണ് ഞാനെന്ന് നോക്കൂ, വർക്ക്ഔട്ട് വീഡിയോ പങ്കുവച്ച് റിമി ടോമി..’ – കാണാം

ദിലീപ് നായകനായ മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന അടിപൊളി ഗാനം ആലപിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഗായികയാണ് റിമി ടോമി. അതിന് മുമ്പ് സ്റ്റേജ് ഷോകളിൽ നിറഞ്ഞ് നിന്നിരുന്ന റിമി പിന്നീട് പിന്നണി ഗായികയായി നിരവധി സിനിമകളിൽ പാടുകയും പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പാട്ടുകാരിൽ ഒരാളായി മാറുകയും ചെയ്തു.

ഒരു കാലത്ത് ഉത്സവങ്ങളിലും ഓണപരിപാടികളിലും എല്ലാം റിമി ടോമിയുടെ ഗാനമേള ഉണ്ടെങ്കിൽ അത് കാണാൻ തടിച്ചുകൂടുന്ന ജനങ്ങൾ ഏറെയാണ്. കോവിഡ് സാഹചര്യങ്ങൾ ഉള്ളതിനാലാണ് അല്ലെങ്കിൽ ഇന്നും റിമി ടോമിയുടെ പരിപാടിയ്ക്ക് പ്രതേക തന്നെ ഒരു ആരാധകർ തന്നെയുണ്ടെന്ന് വേണം പറയാൻ. ഇപ്പോൾ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന പ്രോഗ്രാമിൽ വിധികർത്താവാണ് റിമി.

ആദ്യ കാലഘട്ടങ്ങളിൽ എല്ലാം റിമി ടോമിയെ തടിയുടെ പേരിൽ പലരും കളിയാക്കിയിട്ടുണ്ടായിരുന്നു. വിവാഹിതയായിരുന്ന റിമി ടോമി ആ ബന്ധം നിയമപരമായി വേർപെടുത്തിയിരുന്നു. എന്നാൽ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം റിമി ടോമിയുടെ ലുക്കിലും മാറ്റം വരാൻ തുടങ്ങി. വീട്ടിൽ വർക്ക് ഔട്ട് ചെയ്തു തുടങ്ങിയ റിമി പിന്നീട് ജിമ്മിലും പോകാൻ തുടങ്ങി.

ഇപ്പോൾ ഫിറ്റ്നസ് ശ്രദ്ധിക്കുന്ന അപൂർവം ചില ഗായികമാരിൽ ഒരാളാണ് റിമി ടോമി എന്ന് വേണം പറയാൻ. റിമി ടോമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഈ കഴിഞ്ഞ ദിവസം. ‘ചില സമയങ്ങളിൽ വർക്ക് ഔട്ടാണ് നിങ്ങൾക്ക് വേണ്ട ഏറ്റവും മികച്ച തെറാപ്പി. ഞാൻ എത്രത്തോളം ദൂരം എത്തിയെന്ന് നോക്കൂ. എത്ര സ്ട്രോങ്ങാന്നെന്ന്! ഒരിക്കലും പിന്നോട്ട് ഇല്ല..’, റിമി വീഡിയോയോടൊപ്പം കുറിച്ചു.

CATEGORIES
TAGS