‘കുഞ്ഞപ്പൻ തമിഴിൽ എത്തി!! കൂഗിൾ കുട്ടപ്പ ടീസർ ഇറങ്ങി, മലയാളികളുടെ കമന്റുകൾ..’ – വീഡിയോ

‘കുഞ്ഞപ്പൻ തമിഴിൽ എത്തി!! കൂഗിൾ കുട്ടപ്പ ടീസർ ഇറങ്ങി, മലയാളികളുടെ കമന്റുകൾ..’ – വീഡിയോ

സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിൽ എത്തി ഗംഭീര വിജയം നേടിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. സുരാജിന് സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രം കൂടിയാണ് ഇത്. സുരാജിന്റെ ഗംഭീര പ്രകടനങ്ങളിൽ ഒന്നായിരുന്നു സിനിമയിൽ കാഴ്ചവച്ചത്. സൗബിൻ, സൈജു കുറുപ്പ്, മാലപർവതി തുടങ്ങിയവർ സിനിമയിൽ അഭിനയിച്ചിരുന്നു.

സൂരജ് തേലക്കാട് ആണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന റോബോട്ടായി അഭിനയിച്ചത്. സിനിമ വിജയം നേടിയപ്പോൾ മറ്റു ഭാഷകളിൽ നിന്ന് റീമേക്ക് അവകാശം വാങ്ങിക്കാൻ തിരക്കായിരുന്നു. ഇതിൽ തന്നെ ഇപ്പോൾ സിനിമയുടെ തമിഴ് റീമേക്കിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ ടീസർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിൽ എത്തിയപ്പോൾ ‘കൂഗിൾ കുട്ട’യായി മാറി. സിനിമയുടെ പേരും അത് തന്നെയാണ്. സുരാജ് അവതരിപ്പിച്ച കഥാപാത്രം തമിഴിൽ അഭിനയിക്കുന്നത് കെ.എസ് രവികുമാറാണ്. മകന്റെ കഥാപാത്രം ചെയ്ത സൗബിനായി ഇതിൽ എത്തുന്നത് തമിഴ് ബിഗ് ബോസ് താരം ദർശൻ ആണ്. ബിഗ് ബോസിലെ ലോസ്‌ലിയ ആണ് നായികയായി അഭിനയിക്കുന്നത്.

ടീസർ ഇറങ്ങിയതോടെ അതിന് താഴെ കൂടുതലും മലയാളികളുടെ കമന്റുകളാണ്. ‘ഇനി ഇത് ആര് ചെയ്താലും സുരാജേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും’, ‘മലയാളം നടൻമാർ ചെയ്ത് വച്ച റോളുകൾ മറ്റേത് ഭാഷകളിൽ എത്ര വലിയ നടൻമാർ ചെയ്താലും മലയാളത്തിന്റെ അത്ര പെർഫെക്ഷൻ ആകില്ല’, പ്രതീക്ഷ തെറ്റിച്ചില്ല. എല്ലാ റീമേക്കും പോലെ കുളമാക്കി വെച്ചിട്ടുണ്ട്..’ തുടങ്ങിയ മലയാളികളുടെ കമന്റുകൾ ടീസറിന് താഴെ വന്നിട്ടുണ്ട്.

CATEGORIES
TAGS