‘ജന്മദിനം ഗോവയിൽ അടിച്ചുപൊളിച്ച് നടി ഐശ്വര്യ ലക്ഷ്മി, പൂൾ ചിത്രങ്ങൾ പങ്കുവച്ച് താരം..’ – ഫോട്ടോസ് കാണാം

‘ജന്മദിനം ഗോവയിൽ അടിച്ചുപൊളിച്ച് നടി ഐശ്വര്യ ലക്ഷ്മി, പൂൾ ചിത്രങ്ങൾ പങ്കുവച്ച് താരം..’ – ഫോട്ടോസ് കാണാം

മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടി ഐശ്വര്യ ലക്ഷമി തന്റെ 31 ജന്മദിനം ഈ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ജന്മദിനം പ്രമാണിച്ച് തന്റെ ഏറ്റവും പുതിയ സിനിമയായ അർച്ചന 31 നോട്ട് ഔട്ടിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് സന്തോഷം പങ്കുവച്ചത്. എന്നാൽ ഈ തവണത്തെ ജന്മദിനത്തിൽ ഐശ്വര്യ ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടയിലായിരുന്നു.

പകരം സുഹൃത്തുകൾക്ക് ഒപ്പം ഗോവയിലായിരുന്നു ഐശ്വര്യ ലക്ഷ്മി ജന്മദിനം ആഘോഷിച്ചത്. താരത്തിന്റെ ഏറ്റവും പുതിയ സ്റ്റോറിസിൽ പൂൾ ചിത്രങ്ങളും അതുപോലെ ഗോവൻ റെസ്റ്റോറന്റിൽ ഇരുന്ന് ഫുഡ് കഴിക്കുന്ന ചിത്രങ്ങൾ എല്ലാം പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ഐശ്വര്യ കേരളത്തിലില്ല ഗോവയിലാണെന്ന് ആരാധകർ മനസ്സിലാക്കിയത്.

എന്തായാലും സ്റ്റോറിയായി മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളുവെങ്കിൽ കൂടിയും തന്നെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നിവിൻ പൊളിയുടെ നായികയായിട്ടാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. എന്നാൽ പ്രേക്ഷകർക്ക് പ്രിയപെട്ടത് മായനദിയിലെ അപ്പു എന്ന കഥാപാത്രമാണ്. ധാരാളം സിനിമകളിൽ അഭിനയിച്ച ഐശ്വര്യ തമിഴിലും അഭിനയിച്ചിട്ടുണ്ട്.

വിശാലിന്റെ നായികയായിട്ടാണ് ഐശ്വര്യ തമിഴിൽ എത്തുന്നത്. ഏറ്റവും ഒടുവിലായി ധനുഷിന്റെ നായികയായി ജഗമേ തന്തിരം എന്ന ചിത്രത്തിൽ അഭിനയിച്ചു ഐശ്വര്യ. ഐശ്വര്യയുടെ ആദ്യ തെലുങ്ക് ചിത്രമായ ഗോഡ്സേ അതുപോലെ മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പൊന്നിയൻ സെൽവം തുടങ്ങിയ സിനിമയുടെ ഷൂട്ടിങ്ങുകൾ നടക്കുകയാണ്.

CATEGORIES
TAGS