‘അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് സ്വർണമിട്ട് ഇളിച്ച് നിൽക്കാൻ എങ്ങനെ സാധിക്കുന്നു..’ – സരയു മോഹൻ

സിനിമയിൽ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധനേടിയ താരമാണ് നടി സരയു മോഹൻ. വിവാഹ ശേഷവും അഭിനയ ജീവിതം തുടരുന്ന വളരെ ചുരുക്കം ചിലരിൽ ഒരാളാണ് സരയു. സരയു സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും പ്രതികരിക്കാറുളള ഒരാളാണ്. ഈ കാലത്തിന് ആവശ്യമായ ഒരു സംഭവത്തെ കുറിച്ച് അതിനെ എതിർപ്പ് അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ് താരം ഇപ്പോൾ.

വിവാഹത്തിന് പെൺകുട്ടികൾ അച്ഛനമ്മമാർ അധ്വാനിച്ച്, വിയർപ്പൊഴുക്കി ഉണ്ടാക്കിയ സ്വർണവും സാരിയുമെല്ലാം ഉടുത്ത് ഇളിച്ചുകൊണ്ട് മണവാട്ടി വേഷംകെട്ടി നിൽക്കാൻ എങ്ങനെ മനസ്സ് വരുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് സരയു തന്റെ കുറിപ്പ് പങ്കുവച്ചത്. സമൂഹ മാധ്യമങ്ങളിൽ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെക്കുന്ന പെൺകുട്ടികൾ വിവാഹമാകുമ്പോൾ നാവിടറുന്നത് എന്തുകൊണ്ടാണ്.

വിവാഹ ദിവസം മനോഹരമാക്കാൻ, സ്വർണത്തിൽ മൂടാനും 50000-ന്റെ സാരി ഇടാനും സ്വന്തമായി പൈസ അധ്വാനിച്ച് നേടുവെന്നും അതിന് ആദ്യം ഒരു ജോലി കണ്ടെത്തൂവെന്നും അതിന് ശേഷം മതി കല്യാണമെന്ന് തീരുമാനം എടുക്കൂവെന്നും സരയു പങ്കുവച്ചു. അച്ഛനമ്മമാരെ എല്ലാത്തിലും നിന്നും മാറ്റി എടുക്കാൻ പ്രയാസമാണ് അതിലും നല്ലത് സ്വയം നിങ്ങൾ പെൺകുട്ടികൾ മാറുന്നതല്ലേ എന്നും സരയു ചോദിക്കുന്നു. പെൺകുട്ടികൾ ആണേയെന്ന് പറഞ്ഞ് നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ലെന്നും സരയു ആശങ്ക രേഖപ്പെടുത്തി.

സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ വേണ്ടി നാടടച്ച് കല്യാണം വിളിക്കുന്ന മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുകയില്ലെന്നും അതിന് പെൺകുട്ടികൾ തന്നെ സ്വയം തീരുമാനം എടുത്ത് മാറണമെന്നുമാണ് സരയുവിന്റെ അഭിപ്രായം. സരയുവിന്റെ പോസ്റ്റ് ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ചിലർ സരയുവിന്റെ വിവാഹം ആർഭാടത്തോടെ ആയിരുന്നില്ലേ എന്നും ചോദിക്കുന്നുണ്ട്. എങ്കിൽ സരയു വിവാഹത്തിന് അധികം ആഭരണങ്ങൾ ഇട്ടിരുന്നയാളല്ല, അതുപോലെ സ്വന്തമായി അധ്വാനിച്ചാണ് കല്യാണം നടത്തിയത്.

CATEGORIES
TAGS