‘എന്റെ പ്രിയപ്പെട്ട ഫോട്ടോഷൂട്ടിലെ ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്..’ – ഫോട്ടോ പങ്കുവച്ച് നടി സനുഷ

‘കൊച്ചുണ്ടാപ്രി’ എന്ന വിളി കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് ബാലതാരമായി അഭിനയിച്ച സനുഷയുടേത്. കാഴ്ച എന്ന സിനിമയിൽ സനുഷ മറ്റൊരു ബാലതാരത്തെ വിളിക്കുന്ന പേരായിരുന്നു അത്. മികച്ച അഭിനയം കാഴ്ചവച്ച സനുഷക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.

പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച സനുഷ ഇപ്പോൾ മലയാളം, തമിഴ് സിനിമകളിൽ നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. സനുഷ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്. ഫോട്ടോ പോസ്റ്റ് ചെയ്യാൻ മറ്റൊരു കരണംകൂടിയുണ്ടെന്ന് താരം തന്നെ കുറിച്ചിട്ടുണ്ട്.

‘എന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫറുമൊത്തുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഷൂട്ടിൽ നിന്ന് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. എന്റെ പ്രൊഫൈലിൽ നിന്ന് അറിയാതെ ഡിലീറ്റ് ആയി പോയിരുന്നു.. അടിയനോട് ക്ഷമിക്കണം..’, എന്ന് ഫോട്ടോഗ്രാഫറായ നവനീത് ദിനേശിന് പരമർശിച്ച് താരം പോസ്റ്റ് ചെയ്തു.

സനുഷയുടെ നിരവധി ഫോട്ടോസ് ഇതിന് മുമ്പും നവനീത് തന്റെ ക്യാമറയിലൂടെ പകർത്തിയിട്ടുണ്ട്. സനുഷ വീണ്ടും പോസ്റ്റ് ചെയ്ത ആ ചിത്രത്തിന് മികച്ച കമന്റുകൾ തന്നെയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. മോഡേൺ ഔട്ട് ഫിറ്റ് ധരിച്ചുള്ള ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തത്. നാടൻ വേഷങ്ങളിലായിരുന്നു സിനിമയിൽ താരത്തെ കൂടുതൽ കണ്ടിട്ടുള്ളത്.

മലയാളത്തിൽ ഒരു സിനിമയിൽ അഭിനയിച്ചിട്ട് നാല് വർഷത്തോളം ആയെങ്കിലും ഇപ്പോഴും സനുഷക്ക് ഒരുപാട് ആരാധകരാണ് കേരളത്തിൽ ഉളളത്. സനുഷയുടെ അടുത്ത മലയാള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ദിലീപിന്റെ മിസ്റ്റർ മരുമകനിലാണ് സനുഷ നായികയായി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്.

CATEGORIES
TAGS
NEWER POST‘നിങ്ങൾ ഇത്രയും ക്യൂട്ടായി ഇരിക്കുന്നതിന്റെ കാരണം എന്താണ്..’ – നടി മാനസയുടെ ഫോട്ടോഷൂട്ടിന് ആരാധകന്റെ ചോദ്യം
OLDER POST‘എനിക്ക് നയൻതാരയെ ഭയങ്കര ഇഷ്ടമാണ്, അതുപോലെ ആകാനാണ് ആഗ്രഹം..’ – മനസ്സ് തുറന്ന് നടി നൂറിൻ ഷെരീഫ്