‘ദൃശ്യം 2-വിലെ വക്കീൽ അല്ലേ ഇത്!! തൂവെള്ളയിൽ കിടിലം ലുക്കിൽ നടി ശാന്തി പ്രിയ..’ – ഫോട്ടോസ് കാണാം

ഒറ്റ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടുന്ന താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ശാന്തി പ്രിയ. ഒരു പക്ഷേ ആ പേര് പറഞ്ഞാൽ പ്രേക്ഷകർക്ക് മനസ്സിലാവില്ല. ദൃശ്യം 2-വിലെ വക്കീൽ എന്ന് പറഞ്ഞാൽ പെട്ടന്ന് മുഖം മനസ്സിലേക്ക് ഓടിയെത്തും.

ദൃശ്യം 2-വിൽ മോഹൻലാലിന് വേണ്ടി കോടതി വാദിക്കുന്ന വക്കീലായി തകർത്ത് അഭിനയിച്ച ശാന്തിയെ ആ ഒറ്റ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ മലയാളികൾ നെഞ്ചിലേറ്റി. സിനിമയുടെ വളരെ നിർണായകമായ ഒരു സീനിലെ ശാന്തിയുടെ മുഖത്ത് ഉണ്ടായ ഭാവമാണ് ആ ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് രംഗങ്ങളിൽ ഒന്നായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. രേണുക എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ശാന്തി അവതരിപ്പിച്ചത്.

എന്നാൽ ശാന്തിയുടെ ആദ്യ സിനിമ ദൃശ്യം 2 അല്ലായിരുന്നു. മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന സിനിമയിലും വക്കീലിന്റെ റോളിൽ അഭിനയിച്ചത് ശാന്തി ആയിരുന്നു. ആ സിനിമ വലിയ വിജയം നേടിയില്ലായിരുന്നു. യഥാർത്ഥ ജീവിതത്തിലും ശാന്തി ഒരു വക്കീൽ ആണെന്നതാണ് ഏറെ കൗതുകകരമായ കാര്യം. വിവാഹിതയായ ശാന്തിയ്ക്ക് ഒരു മകളുമുണ്ട്.

ദൃശ്യം വൻ ഹിറ്റായതോടെ സോഷ്യൽ മീഡിയയിൽ ശാന്തിയ്ക്ക് ആരാധകരും കൂടി. ശാന്തിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. തൂവെള്ള നിറത്തിലെ സിൽക്ക് ഡ്രെസിൽ അതിസുന്ദരിയായി കടൽ തീരത്ത് നിൽക്കുന്ന ചിത്രങ്ങളാണ് ശാന്തി പ്രിയ പങ്കുവച്ചിട്ടുളളത്. കാൻഡി ക്യാപച്ചേഴ്സ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നീതുവാണ്‌ മേക്കപ്പ്, മെഹക ബഷീറിന്റെ സ്റ്റൈലിങ്ങിൽ ഫ്ലോന്റെ ഇറ്റ് ബൈ സനിയുടെ ഔട്ട് ഫിറ്റാണ് ശാന്തി ധരിച്ചിരിക്കുന്നത്.

CATEGORIES
TAGS