‘ട്രഡീഷണൽ ലുക്കിൽ തിളങ്ങി നടി മഡോണയുടെ ഫോട്ടോഷൂട്ട്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി മഡോണ സെബാസ്റ്റിയൻ. ഒരു മലയാള സിനിമയ്ക്ക് സൗത്ത് ഇന്ത്യയിൽ അത്രയേറെ സ്വീകാര്യത ആ സമയത്ത് ലഭിക്കുന്നതും വളരെ കുറവായിരുന്നു. പക്ഷേ പ്രേമം അതെല്ലാം തിരുത്തി കുറിച്ചു. അതിൽ അഭിനയിച്ച മൂന്ന് നായികമാരും പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുത്തു.

മഡോണയ്ക്ക് പുറമേ സായി പല്ലവി, അനുപമ പരമേശ്വരൻ എന്നിവരും ഇന്ന് സൗത്ത് ഇന്ത്യയിൽ നിറ സാന്നിദ്ധ്യമാണ്. ഇപ്പോൾ ഇവർ മൂന്ന് പേരും മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് സജീവമെന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. കപ്പ ടി.വിയിലെ മ്യൂസിക് മോജോ എന്ന പരിപാടിയിൽ പാടിക്കൊണ്ടിരുന്ന സമയത്താണ് മഡോണയെ പ്രേമത്തിലേക്ക് എത്തുന്നത്. അൽഫോൺസ് പുത്രേൻ ആ പരിപാടി കണ്ട് പ്രേമത്തിന്റെ ഓഡിഷന് ക്ഷണിച്ചു.

പിന്നീട് ഇങ്ങോട്ട് ഗായികയായി നിന്ന് മഡോണ അറിയപ്പെടുന്ന നായികയായി മാറി. ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിക്കാൻ മഡോണയ്ക്ക് അവസരം ലഭിച്ചു. മഡോണയുടെ അഭിനയം പറയുമ്പോൾ ആരാധകർ എടുത്ത് പറയുന്ന ഒന്നാണ് ആ ക്യൂട്ട് ചിരി. കിംഗ് ലിയർ, പ്രേമം തെലുങ്ക്, കവാൻ, ഇബ്ലീസ്, വൈറസ്, ബ്രതെഴ്സ് ഡേ തുടങ്ങിയ സിനിമകളിൽ മഡോണ അഭിനയിച്ചു.

ഈ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ‘കൊമ്പു വന്താച്ച് സിങ്കംഡാ’ എന്ന തമിഴ് സിനിമയാണ് മഡോണയുടെ അവസാനം റിലീസായത്. ഇൻസ്റ്റാഗ്രാമിൽ മഡോണ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ജിക്സൺ ഫ്രാൻസിസ് എടുത്ത ചിത്രങ്ങളിൽ ട്രഡീഷണൽ ഔട്ട് ഫിറ്റ് ധരിച്ചാണ് മഡോണ എത്തിയത്. ഉണ്ണി. പി.എസാണ് മഡോണയുടെ പുതിയ ഫോട്ടോസിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്.