‘കുതിരയ്ക്ക് ഒപ്പം നന്ദന വർമ്മയുടെ ഫോട്ടോഷൂട്ട്, മാലാഖയെ പോലെയുണ്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികയായി മാറുന്ന താരങ്ങൾ മലയാളത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ഇന്നത്തെ കാലത്ത് സിനിമയിൽ ബാലതാരമായി അഭിനയിക്കുമ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ ഫാൻസ്‌ പേജുകൾ ഉണ്ടാവാറുണ്ട്. ബാലതാരമായി അഭിനയിച്ച് തിളങ്ങി നിൽക്കുന്ന സമയത്ത് ബ്രേക്ക് എടുത്ത ശേഷമാണ് പിന്നീട് നായികയായി പലരും അഭിനയിക്കാൻ വരുന്നത്.

ചിലർ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിക്കാറുണ്ട്. മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ കുട്ടി താരമായി അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നന്ദന വർമ്മ. അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ നന്ദനയുടെ പ്രകടനം അത്ര പെട്ടന്ന് ഒന്നും പ്രേക്ഷകർക്ക് മറക്കാൻ പറ്റുകയില്ല. 1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, ഗപ്പി, മിലി, ആകാശമുട്ടായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിരാ, വാങ്ക്, ഭ്രമം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇതിൽ ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിന് ഒരുപാട് ആരാധകരുണ്ട്. ഗപ്പിയിലെ ആമിന എന്നാണ് നന്ദനയെ ആരാധകർ വിളിക്കുന്നത് തന്നെ. വൈകാതെ തന്നെ സിനിമയിൽ നായികയായി അഭിനയിക്കുമെന്ന് പ്രേക്ഷകർ കരുതുന്ന താരം കൂടിയാണ് നന്ദന. മറ്റുള്ള താരങ്ങളെ പോലെ തന്നെ നന്ദന ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

കുതിരയ്ക്ക് ഒപ്പം നന്ദന ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഷാരോൺ ശ്യാം എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ഇവ. സൗമ്യ ശ്യാമിന്റെ മേക്കപ്പിൽ കിടിലം ലുക്കിലാണ് ഫോട്ടോസിൽ നന്ദനയെ കാണുന്നത്. തൂവെള്ളത്തിലെ വസ്ത്രത്തിൽ നന്ദന ഒരു മാലാഖയെ പോലെ തിളങ്ങിയിട്ടുണ്ടെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.