‘ആരാധകരെ സങ്കടത്തിലാഴ്ത്തി മമ്മൂട്ടി – പാർവതി ചിത്രമായ പുഴു ഒ.ടി.ടിയിൽ?’ – പ്രഖ്യാപനം ഉടനെന്ന് സൂചന

മമ്മൂട്ടിയും നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ പുഴുവിന്റെ ടീസർ ഈ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായത്. സിനിമയിൽ മമ്മൂട്ടി ഒരു നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടീസറിൽ അത്തരം സൂചനകൾ നൽകി കൊണ്ടാണ് ഇറക്കിയത്. മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം കൂടിയാണ് ഇത്.

നവാഗതയായ രാതീന പി.ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്തരിച്ച നടൻ നെടുമുടി വേണു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആത്മീയ രാജൻ, മാളവിക മേനോൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പുതിയ ഒരു റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്നാണ് വരുന്ന വാർത്തകൾ.

ലെറ്റസ്‌ ഒ.ടി.ടി ഗ്ലോബലിന്റെ പേജിലൂടെയാണ് ഇത് പുറത്തുവന്നിരിക്കുന്നത്. സോണി ലിവിലൂടെയാണ് സിനിമ റിലീസാവുന്നത് എന്നാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ ഇത് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് അവർ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ഒ.ടി.ടിയിൽ ഇറങ്ങുന്ന പല സിനിമകളും ഇറങ്ങാൻ പോകുന്നത് ആദ്യം അറിയുന്നത് ഇവരുടെ പേജിലൂടയെയാണ്.

കൊറോണ വീണ്ടും കൂടുന്നത് കൊണ്ട് തന്നെ തിയേറ്ററുകളിൽ ആളുകൾ വരാതിരിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ സിനിമ ഒ.ടി.ടി റിലീസായിരിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉണ്ടായിരുന്നു. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ തിയേറ്ററിൽ റിലീസ് ആവാത്തതിന്റെ സങ്കടത്തിലാണ്. സിനിമയുടെ ട്രെയിലറും ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.