‘ഫോട്ടോഷൂട്ടിന് ഇടയിൽ ഗ്ലാമറസ് ലുക്കിൽ നടി മാളവികയുടെ ഡാൻസ്..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മാളവിക മേനോൻ. ആസിഫ് അലി നായകനായ സിനിമയിലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും മാളവികയെ പ്രേക്ഷകർക്ക് തിരിച്ചറിഞ്ഞു. അതിന് മുമ്പ് നിദ്ര, ഹീറോ തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്.

ഹീറോയിൽ പൃഥ്വിരാജിന്റെ അനിയത്തിയായിട്ടാണ് മാളവിക അഭിനയിച്ചത്. സിനിമയിൽ നായികയായി മാളവിക അധികം സിനിമയിൽ അഭിനയിച്ചിട്ടില്ല. ഈ അടുത്തിടെ ഇറങ്ങിയ മിക്ക സൂപ്പർഹിറ്റ് സിനിമകളിലും മാളവിക ഭാഗമായിട്ടുണ്ടെന്നത് പക്ഷേ എടുത്തു പറയേണ്ട ഒന്നാണ്. ഞാൻ മേരിക്കുട്ടി, പൊറിഞ്ചു മറിയം ജോസ്, ജോസഫ്, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.

മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ആറാട്ട്’ ആണ് മാളവികയുടെ അടുത്ത ചിത്രം. സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ മാളവിക ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്. അതുപോലെ സോഷ്യൽ മീഡിയയിൽ മറ്റുതാരങ്ങളുടെ പോസ്റ്റുകൾക്ക് മറുപടി കൊടുക്കാറുള്ള ചുരുക്കം ചിലരിൽ ഒരാളാണ് മാളവിക.

മാളവികയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ഷൂട്ടിന് ഇടയിൽ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ താരം പങ്കുവച്ചിരുന്നു. അതിരപ്പള്ളിയിലെ ഗ്രീൻ ട്രീസ് റിസോർട്ടിൽ വച്ചാണ് ഷൂട്ട്. യുവർ ലുക്ക് സ്റ്റുഡിയോ ആണ് മാളവികയുടെ ഫോട്ടോഷൂട്ടിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഡാൻസ് പൊളിച്ചെന്നും ഹോട്ടാണല്ലോ എന്നുള്ള കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.