‘നടി ലെന പേരിൽ മാറ്റം വരുത്തി!! എനിക്ക് ഭാഗ്യം ആശംസിക്കൂ..’ – നൂമറാളജി നോക്കിയാണോ എന്ന് ആരാധകർ

സിനിമയിൽ ചിലർ ഭാഗ്യപരീക്ഷണങ്ങൾ നടത്തുന്നത് ജ്യോതിഷപ്രകാരമാണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ചിലർ വണ്ടി നമ്പർ 13 കൊണ്ടുനടക്കാറില്ല! ചിലർ നൂമറാളജി നോക്കി പേരുകളിൽ മാറ്റം വരുത്താറുമുണ്ട്. രണ്ട് വർഷം മുമ്പ് ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ ഷൂട്ടിംഗ് തുടങ്ങി ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ പലരും കണ്ടു പിടിച്ച ഒന്നായിരുന്നു ദിലീപിന്റെ പേരിൽ വരുത്തിയ മാറ്റം.

ഒരു ‘ഐ’ കൂടി അധികത്തിൽ കൊണ്ടുവന്നായിരുന്നു അന്ന് പോസ്റ്റർ ഇറങ്ങിയത്. എന്നാൽ ദിലീപ് നൂമറാളജി പ്രകാരമാണ് പേര് മാറ്റിയതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും അതിന്റെ യഥാർത്ഥ കാരണം സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷാ പറഞ്ഞിരുന്നു. അതുകൊണ്ടല്ല കോമഡി കാസെറ്റ് ഇറക്കിയിരുന്ന സമയത്ത് അങ്ങനെയായിരുന്നു കൊടുത്തിരുന്നതെന്നും അതിനാലാണ് പേരിൽ മാറ്റം വന്നതെന്നും പറഞ്ഞു.

ഇപ്പോഴിതാ സിനിമയിലെ മറ്റൊരു താരം തന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ്. നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ലെനയാണ് തന്റെ പേരിൽ ചെറിയ മാറ്റം വരുത്തിയത്. ലെന എന്ന പേരിൽ നിന്ന് അധികത്തിൽ ഒരു ‘എ’ കൂടി ചേർത്താണ് താരം പേരുമാറ്റിയത്. ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ ആണ് താരം ആരാധകരെ അറിയിച്ചത്.

View this post on Instagram

A post shared by Lenaa (@lenasmagazine)

“ഹായ് എന്റെ പ്രിയ സുഹൃത്തുക്കളെ.. ഞാൻ എന്റെ അക്ഷരവിന്യാസം ‘ലെനാ’ എന്നാക്കി മാറ്റി. എനിക്ക് ഭാഗ്യം ആശംസിക്കൂ.. സ്നേഹം, ലെന..”, താരം പോസ്റ്റിനോടൊപ്പം കുറിച്ചു. നിരവധി ആരാധകരാണ് നൂമറാളജി നോക്കിയാണോ പേര് മാറ്റിയതെന്ന് കമന്റിൽ ചോദിച്ചിട്ടുണ്ടെങ്കിൽ താരം മറുപടി പറഞ്ഞിട്ടില്ല. പലരും താരത്തിന് ഭാഗ്യാശംസകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.


Posted

in

by