‘ട്രാക്കിൽ തിരിച്ചെത്തുന്നു!! അതി കഠിനമായ വർക്ക് ഔട്ടുമായി നടി സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ

‘ട്രാക്കിൽ തിരിച്ചെത്തുന്നു!! അതി കഠിനമായ വർക്ക് ഔട്ടുമായി നടി സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ

സിനിമയിൽ അഭിനയിക്കുമ്പോൾ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്ന് പറയുന്നത് ഫിറ്റ് നെസ്സാണ്. മലയാള സിനിമയിൽ യുവതലമുറയിലെ താരങ്ങൾ ഫിറ്റ് നെസ് ഏറെ ശ്രദ്ധ കൊടുക്കുന്ന താരങ്ങളാണ്. ഒരു സമയം വരെ നടൻമാർ മാത്രമായിരുന്നു ജിമ്മിൽ പോകുന്നതും കൃത്യമായ വർക്ക് ഔട്ട് ചെയ്യുന്നതുമെല്ലാം. പക്ഷേ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ!

നടന്മാരെക്കാൾ കൂടുതൽ സമയം ജിമ്മിൽ ചിലവഴിക്കുന്നത് നടിമാരാണ്. ബോളിവുഡിലും മറ്റു സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലും കാണുന്ന ഈ കാഴ്ച ഇപ്പോൾ മലയാളത്തിലും കണ്ടുവരാറുണ്ട്. മലയാള സിനിമയിൽ ഇന്നത്തെ നടിമാരിൽ ഫാഷൻ/ഫിറ്റ് നെസ് ക്വീൻ എന്നറിയപ്പെടുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ചാണ് സാനിയ ജനശ്രദ്ധ നേടുന്നത്.

ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ജനങ്ങൾക്ക് സുപരിചിതയാകുന്നത്. അതിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു സാനിയ. പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിച്ചു. അതിന് ശേഷമാണ് സാനിയ നായികയായി അരങ്ങേറുന്നത്. നിരവധി സിനിമകളിൽ ഇതിനോടകം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു സാനിയ.

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും സാനിയയുടെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും വീഡിയോസുമെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വർക്ക് ഔട്ട് വീണ്ടും തുടങ്ങിയിരിക്കുകയാണ് സാനിയ. വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ സാനിയ ആരാധകർക്ക് ഒപ്പം പങ്കുവെക്കുകയും ചെയ്തു. “ട്രാക്കിൽ തിരിച്ചെത്തുന്നു” എന്ന ഹാഷ് ടാഗ് നൽകിയാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS