‘എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു..’ – വിവാദ കവർ ഫോട്ടോയെ അനുകൂലിച്ച് സാന്ദ്ര തോമസ്

പ്രമുഖ സിനിമ നടിയെ ആക്ര.മിക്കപ്പെട്ട കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ പ്ര.തിയാക്കി കോടതിയുടെ വിചാരണ നടപടികൾ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു ദിലീപ് പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ദിലീപിന് എതിരെ ഈ അടുത്തിടെ സംവിധായകൻ ബാലചന്ദ്രൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമായിരുന്നു.

സർക്കാർ പുനരന്വേഷണത്തിന് ഒരു പുതിയ സംഘത്തെ തന്നെ നിയോഗിക്കുകയും ചെയ്തു. അതിന്റെ ഉത്തരവ് വന്ന അതെ ദിവസം തന്നെയാണ് മറ്റൊരു വിവാദം പൊട്ടിപ്പുറപ്പെട്ടത്. ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ മലയാളത്തിലെ ഒരു പ്രമുഖ മാഗസിന്റെ മുഖചിത്രമായി പുറത്തുവന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്.

കൂടുതൽ ആളുകളും ഇതിനെതിരെ പ്രതികൂലിച്ചാണ് പോസ്റ്റുകൾ ഇട്ടത്. മാഗസിന്റെ ഈ നടപടിയെ എതിർത്ത് ബോളിവുഡിൽ നിന്നുവരെ പ്രതിഷേധങ്ങളുണ്ടായി. ബോളിവുഡ് നടി സ്വര ഭാസ്കർ മാസികയെ ഓർത്ത് ലജ്ജ തോന്നുന്നുവെന്ന് ട്വീറ്റ് ചെയ്തു. ഇത് കൂടാതെ പല സാമൂഹിക, രാഷ്ട്രീയ, സിനിമ പ്രവർത്തകർ മാസികയുടെ പ്രവർത്തിക്ക് എതിരെ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

എന്നാൽ ദിലീപിനെ മാസികയെയും അനുകൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. നടൻ ഹരീഷ് പേരടി, നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് എന്നിവരാണ് ആ കൂട്ടത്തിൽ പ്രമുഖർ. കുറ്റവാ.ളിയാണെന്ന് കോടതി പറയാത്ത ഒരാളുടെ അഭിമുഖം എടുക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ യാത്രയെയും കൂട്ടിച്ചേർത്താണ് ഹരീഷിന്റെ പോസ്റ്റ്.

സാന്ദ്ര തോമസ് ആകട്ടെ ദിലീപിനൊപ്പം കവർ ഫോട്ടോയിൽ ഉണ്ടായിരുന്ന ഇളയമകളെ കുറിച്ചാണ് പറയുന്നത്. ഓമനത്തമുള്ളൊരു കുട്ടിയാണെന്നും തന്റെ കണ്ണിൽ ആ കുഞ്ഞിനെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂവെന്നും സാന്ദ്ര കുറിച്ചു. ജന്മംകൊണ്ട് ഇരയാക്കപ്പെട്ടവളാണെന്നും മനുഷ്യത്വം എല്ലാവരും ഒരുപോലെ അർഹിക്കുന്നുവെന്നും നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്നും സാന്ദ്ര മാഗസിൻ കവറിനെ അനുകൂലിച്ച് എഴുതി.

CATEGORIES
TAGS