‘അവതരണവും അഭിനയവും മാത്രമല്ല!! ഡാൻസിലും രഞ്ജിനി ഹരിദാസ് മിടുക്കി തന്നെ..’ – വീഡിയോ കാണാം

‘അവതരണവും അഭിനയവും മാത്രമല്ല!! ഡാൻസിലും രഞ്ജിനി ഹരിദാസ് മിടുക്കി തന്നെ..’ – വീഡിയോ കാണാം

കഴിഞ്ഞ 20 വർഷത്തോളമായി അവതാരകയായും മോഡലായും അഭിനയത്രിയായുമെല്ലാം മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിൽ അവതാരകയായി എത്തിയ ശേഷമാണ് രഞ്ജിനി ഹരിദാസിന് ഇത്രയേറെ ജനശ്രദ്ധ നേടാൻ കാരണമായത്. ഇംഗ്ലീഷ് കലർന്ന മലയാളം സംസാരിക്കുന്ന അവതാരക, അതായിരുന്നു രഞ്ജിനി.

സ്റ്റേജ് ഷോകളിൽ വേദിയിൽ എത്തി കാണികളെ നിമിഷനേരം കൊണ്ട് തന്നെ കൈയിലെടുക്കാൻ രഞ്ജിനിയ്ക്കുള്ള കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഒട്ടുമിക്ക ചാനലുകളിലും രഞ്ജിനി ഹരിദാസ് അവതാരകയായി തിളങ്ങിയിട്ടുണ്ട്. അവതാരകയായി തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ രഞ്ജിനിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരങ്ങളും ലഭിച്ചിരുന്നു.

ഇന്നും പുതുതലമുറയിലെ അവതാരകരിൽ പലരും രഞ്ജിനിയുടെ അവതരണ ശൈലി തുടരുന്നത് കണ്ടിട്ടുണ്ട്. ഏഷ്യാനെറ്റിൽ ഈ അടുത്തിടെ ഉണ്ടായിരുന്ന ബിഗ് ബി ധമാക്ക എന്ന പ്രോഗ്രാമിലാണ് രഞ്ജിനിയെ പ്രേക്ഷകർ അവസാനമായി അവതാരകയായി കണ്ടത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും രഞ്ജിനി പങ്കെടുത്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും രഞ്ജിനി വളരെ സജീവമാണ്. യൂട്യൂബിൽ സ്വന്തം ചാനലിൽ ധാരാളം വീഡിയോസ് താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ രഞ്ജിനി അധികം ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തു പോസ്റ്റ് ചെയ്തിരിക്കുകയാണ്. ട്രെൻഡിങ് സോങ്ങിന് മനോഹരമായി നൃത്തം ചെയ്യുന്ന രഞ്ജിനിയെ വിഡിയോയിൽ കാണാം. അവതരണവും അഭിനയവും മാത്രമല്ല ഡാൻസിലും രഞ്ജിനി മിടുക്കിയാന്നെന്ന് തെളിയിച്ചിരിക്കുകയാണ്.

CATEGORIES
TAGS