‘നീല സാരിയിൽ ക്യൂട്ട് ലുക്കിൽ തിളങ്ങി നടി മീരാനന്ദൻ, എന്തൊരു അഴകെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘നീല സാരിയിൽ ക്യൂട്ട് ലുക്കിൽ തിളങ്ങി നടി മീരാനന്ദൻ, എന്തൊരു അഴകെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ടെലിവിഷൻ മ്യൂസിക് റിയാലിറ്റി മത്സരാർത്ഥിയായി പങ്കെടുക്കാൻ വരികയും പിന്നീട് അതെ ഷോയിൽ അവതാരകയായി മാറുകയും ചെയ്ത ഒരാളാണ് നടി മീരാനന്ദൻ. അതൊരു തുടക്കം മാത്രമായിരുന്നു. അവിടെ നിന്ന് സിനിമയിൽ അഭിനയിക്കാൻ മീരയ്ക്ക് അവസരം ലഭിച്ചു. ദിലീപിന്റെ നായികയായി ‘മുല്ല’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മീര അരങ്ങേറ്റം കുറിക്കുന്നത്.

നിരവധി സിനിമകളിൽ അതിന് ശേഷം മീരാനന്ദൻ നായികയായും സഹനടിയായും അഭിനയിച്ചിട്ടുണ്ട്. കറൻസി, പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, ഒരിടത്തൊരു പോസ്റ്റുമാൻ, സ്വപ്നസഞ്ചാരി, മല്ലു സിംഗ്, കടൽ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കരി, മൈലാഞ്ചി മൊഞ്ചുള്ള വീട് തുടങ്ങിയ സിനിമകളിൽ മീരാനന്ദൻ അഭിനയിച്ചിട്ടുണ്ട്. ഗോൾഡ് കോയിൻസ് ആണ് മീരയുടെ അവസാന ചിത്രം.

ധാരാളം മ്യൂസിക് വീഡിയോകളിൽ അഭിനയിക്കുകയും ഒരുപാട് ടെലിവിഷൻ ഷോകളിൽ അവതാരകയായി തിളങ്ങുകയും ചെയ്തിട്ടുണ്ട് മീര. പാട്ടുകാരിയായി മത്സരിക്കാൻ വന്നയൊരാളായതുകൊണ്ട് തന്നെ മനോഹരമായ പാടുന്ന ഒരാളാണ് താരം. ഇപ്പോൾ യു.എ.ഇയിലെ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരാനന്ദൻ.

ഇൻസ്റ്റാഗ്രാമിൽ വളരെ അധികം സജീവമായ മീരാനന്ദൻ സാരിയിലുള്ള ഒരു കിടിലം ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ആകാശ നീല സാരിയും ചുവപ്പ് ബ്ലൗസും ധരിച്ച് പൊളി ലുക്കിലാണ് മീരയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഷിനിഹാസ് എന്ന ഫോട്ടോഗ്രാഫറാണ് വീഡിയോ എടുത്തിരിക്കുന്നത്. എന്തൊരു അഴകെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS