‘എന്റെ പ്രിയപ്പെട്ട വേനൽക്കാല നിറം!! ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് മാളവിക മോഹനൻ..’ – ഫോട്ടോസ് കണ്ടു നോക്കൂ

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ച് മുംബൈയിൽ വളർന്ന് ഇന്ന് തെന്നിന്ത്യയിൽ സിനിമയിലെ ഗ്ലാമറസ് ക്വീൻ എന്നറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി മാളവിക മോഹനൻ. ബോളിവുഡിൽ ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളായ മാളവിക സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളുകൂടിയാണ്.

അതുകൊണ്ട് തന്നെ സിനിമയിൽ ഫാഷൻ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് താരത്തിന് അറിയുകയും ചെയ്യാം. മുംബൈയിലാണ് പഠിച്ചതും വളർന്നതുമെങ്കിലും മാളവികയെ സിനിമയിലേക്ക് എത്തിച്ചത് മോളിവുഡ് ആണ്. മലയാളത്തിൽ യൂത്ത് സ്റ്റാറായി വളർന്നു വന്നുകൊണ്ടിരുന്ന ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക നായികയായി അരങ്ങേറിയിരുന്നത്.

മാളവികയുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് സിനിമ പരാജയപ്പെടുകയും ചെയ്തു. മലയാളത്തിലും കന്നഡയിലുമായി ഓരോ സിനിമകൾ വീതം വീണ്ടും അഭിനയിച്ചു. അതും വലിയ വിജയമായില്ല. പക്ഷേ അതിൽ പതറാതെ കൂടുതൽ കരുത്തോടെ മാളവിക തിരിച്ചുവന്നു. ദി ഗ്രേറ്റ് ഫാദർ, പേട്ട, മാസ്റ്റർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നിന് പിറകെ ഒന്നായി മാളവിക അഭിനയിച്ചു.

ധനുഷ് നായകനായ മാരനിലാണ് മാളവിക അവസാനമായി നായികയായി അഭിനയിച്ചത്. ഒരു ബോളിവുഡ് ചിത്രത്തിലാണ് ഇപ്പോൾ മാളവിക അഭിനയിക്കുന്നത്. തനിക്ക് പ്രിയപ്പെട്ട വേനൽക്കാല നിറമായിട്ടുള്ള ഡ്രെസ് ധരിച്ചുള്ള ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ മാളവിക ചെയ്തിരിക്കുകയാണ്. ശിവകുമാർ ദലൈയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രണിത ഷെട്ടിയാണ് സ്റ്റൈലിംഗ് ചെയ്തത്.