‘വെക്കേഷൻ തുർക്കിയിൽ ആഘോഷിച്ച് നടി കനിഹ, ബീച്ചിൽ അടിച്ചുപൊളിച്ച് താരം..’ – ചിത്രങ്ങൾ വൈറൽ

ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് താരങ്ങൾ വെക്കേഷൻ അടിച്ചുപൊളിക്കാൻ പോകുന്നതിന്റെ വാർത്തകൾ സോഷ്യൽ മീഡിയകളിൽ മിക്കപ്പോഴും കാണാറുണ്ട്. ചിലർ ഹൈറേഞ്ച് മേഖലകളിലേക്ക് പോകുമ്പോൾ ചിലർ ബീച്ച്, കോസ്റ്റൽ ഏരിയകളിലേക്കും യാത്രകൾ പോകാറുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിനോദസഞ്ചാര മേഖലകളിൽ അവധിക്കാലം ആഘോഷമാക്കാറുണ്ട് താരങ്ങൾ.

നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി കനിഹ ഇപ്പോഴിതാ തന്റെ ഷൂട്ടിംഗ് തിരക്കിൽ നിന്ന് ഇടവേള എടുത്ത് കൊണ്ട് അവധിക്കാലം ആഘോഷിക്കാനായി അധികം താരങ്ങൾ സഞ്ചരിച്ചിട്ടില്ലാത്ത തുർക്കിയിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും കനിഹ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മെയ് ഇരുപത്തിയൊന്നിനാണ് കനിഹ തുർക്കിയിൽ എത്തിയത്. ഈ കഴിഞ്ഞ ദിവസം അവിടെ വച്ച് സുഹൃത്തിന് ഒപ്പം ഡാൻസ് ചെയ്യുന്നതിന്റെ ഒരു വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ താരം അവിടെയുള്ള ഒരു ബീച്ചിൽ സമയം ചിലവിടുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി വീണ്ടും പങ്കുവച്ചിരിക്കുകയാണ്.

“ബീച്ചിൽ ആയിരിക്കുമ്പോൾ ജീവിതം സന്തോഷകരമാണ്..”, കനിഹ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. കനിഹയുടെ സുഹൃത്ത് നവീനയാണ് ചിത്രങ്ങൾ പകർത്തിയത്. കടലിൽ വെള്ളത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് കനിഹ പോസ്റ്റ് ചെയ്തത്. സി.ബി.ഐ 5, ബ്രോ ഡാഡി എന്നീ സിനിമകളിലാണ് അവസാനമായി കനിഹ അഭിനയിച്ചത്. തമിഴിൽ കോബ്ര, മലയാളത്തിൽ പാപ്പൻ എന്നിവയാണ് അടുത്ത സിനിമകൾ.