‘ഹൃദയത്തിലെ പാട്ടിന് കിടിലം സ്റ്റെപ്പുമായി സ്റ്റാർ മാജിക് താരം റിനി രാജ്, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘ഹൃദയത്തിലെ പാട്ടിന് കിടിലം സ്റ്റെപ്പുമായി സ്റ്റാർ മാജിക് താരം റിനി രാജ്, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കറുത്തമുത്ത്. പല കാലഘട്ടങ്ങളിലായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ സീരിയലുകളിൽ ഒന്ന് കൂടിയായിരുന്നു കറുത്തമുത്ത്. പരമ്പരയിലെ ഒരു കഥാപാത്രം അവതരിപ്പിച്ച താരങ്ങളെയും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നു. ബാല കഥാപാത്രത്തെയും അത്ര പെട്ടന്ന് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.

ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി റിനി രാജ് ആയിരുന്നു. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെയും റിനി പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. റിനി അവതരിപ്പിച്ച ബാല കഥാപാത്രം ഒരുപാട് പക്വതയുള്ള ഒരു കഥാപത്രമായിരുന്നു. തന്റെ 19-തെ വയസ്സിലാണ് റിനി ആ കഥാപാത്രം അവതരിപ്പിച്ചതെന്ന് പറഞ്ഞാൽ ഒരുപക്ഷെ പലർക്കും വിശ്വസിക്കാൻ സാധിക്കില്ല.

റിനിയ്ക്ക് ഇപ്പോൾ 22 വയസ്സാണ് പ്രായം. സ്റ്റാർ മാജിക്കിൽ എത്തിയപ്പോഴാണ് പലരും താരം ഇത്രയും ചെറുപ്പമാണെന്ന് മനസ്സിലാക്കിയത്. റിനി തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ അഭിനയ രംഗത്തുണ്ട്. അതുകൊണ്ടാണ് ബാല എന്ന കഥാപാത്രത്തെയൊക്കെ വളരെ മികവുറ്റ രീതിയിൽ അഭിനയിക്കാൻ റിനിക്ക് സാധിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഇന്ന് രണ്ട് ലക്ഷത്തിന് അടുത്ത് ആരാധകരാണ് റിനിക്കുള്ളത്.

ഫോട്ടോഷൂട്ടുകളും സീരിയൽ, സ്റ്റാർ മാജിക് വിശേഷങ്ങളും ചിലപ്പോൾ ഡാൻസ് ചെയ്യുന്ന വീഡിയോസും എല്ലാം റിനി അതിലൂടെ പങ്കുവെക്കാറുണ്ട്. പ്രണവ് നായകനായ ഹൃദയത്തിലെ ഒണക്ക മുന്തിരി എന്ന പാട്ടിന് വളരെ ക്യൂട്ട് ആയിട്ടുള്ള സ്റ്റെപ്പുകൾ ഇട്ട് ഒരു റീൽസ് പങ്കുവച്ചിരിക്കുകയാണ് റിനി ഇപ്പോൾ. പാവാടയിലും ടോപ്പിലുമുള്ള റിനിയുടെ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

CATEGORIES
TAGS