‘ഫോട്ടോ വീട്ടിൽ കാണിച്ച് കൊടുക്കാൻ ഫോണില്ല!! പകരം ജയസൂര്യ ചെയ്തത് കണ്ടോ..’ – കൈയടിച്ച് സോഷ്യൽ മീഡിയ

‘ഫോട്ടോ വീട്ടിൽ കാണിച്ച് കൊടുക്കാൻ ഫോണില്ല!! പകരം ജയസൂര്യ ചെയ്തത് കണ്ടോ..’ – കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരു കലാകാരനാണ് നടൻ ജയസൂര്യ. ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് വളർന്ന് വന്ന് ഒരു സൂപ്പർതാരത്തിലേക്ക് എത്തിയ ജയസൂര്യക്ക് ഒരുപാട് ആരാധകരുമുണ്ട്. സാമൂഹികമായ ഒരുപാട് നന്മകൾ ചെയ്യുന്ന ഒരാളുകൂടിയാണ് അദ്ദേഹം. ഒരുപാട് പൊതുപ്രവർത്തനങ്ങൾ ചെയ്യുന്ന ജയസൂര്യയുടെ അത്തരത്തിലെ പല വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

2 തവണ സംസ്ഥാന അവാർഡും വാങ്ങിയിട്ടുളള ഒരാളാണ് ജയസൂര്യ. ഇപ്പോഴിതാ ജയസൂര്യയുടെ ചെയ്‌ത ഒരു നല്ല പ്രവർത്തിയെ കുറിച്ച് കൈയടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. കൊച്ചി പനമ്പിള്ളി നഗറിലെ ടോണി ആൻഡ് ഗയ്‌ എന്ന സലൂണിൽ വച്ച് നടന്നൊരു സംഭവമാണ് ജനങ്ങളുടെ മനസ്സിൽ സ്നേഹ ആദരവ് തോന്നാൻ കാരണമായത്. ഈ കാര്യം അവര് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

“ജയസൂര്യ ഞങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചപ്പോൾ, പുഷ്പ ചേച്ചി അദ്ദേഹത്തെ കണ്ടതിന്റെ സന്തോഷത്തിൽ, ജയസൂര്യയുടെ ഫോണിൽ ക്ലിക്ക് ചെയ്ത അദ്ദേഹത്തോടൊപ്പമുള്ള ഒരു ഫോട്ടോ ആഗ്രഹിച്ചു. കടയിൽ നിന്ന് പോകുന്നതിന് മുമ്പ്, ഒരു യഥാർത്ഥ ഫ്രെയിം ചെയ്ത ഫോട്ടോ ചേച്ചിക്ക് കൊടുത്ത് താരം അവരെ അത്ഭുതപ്പെടുത്തി. അതിശയിച്ച് പോയെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.

ക്രമരഹിതമായ ഇത്തരം കാരുണ്യ പ്രവൃത്തികളാണ് അദ്ദേഹത്തെ ഓഫ്‌ സ്‌ക്രീനിലും നായകനാക്കി മാറ്റുന്നത്. പുഷ്പ ചേച്ചിയുടെ മുഖത്ത് ആ പുഞ്ചിരി വിടർത്തി അവരുടെ ദിവസം സന്തോഷം ആക്കിയതിന് ഞങ്ങൾ ടോണി ആൻഡ് ഗയിലുള്ളവർ നന്ദിയുള്ളവരാണ്..”, അവർ കുറിച്ചു. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഫോട്ടോ വീട്ടിൽ കാണിക്കാൻ പറ്റുകയില്ലല്ലോ എന്നോർത്ത് വിഷമിച്ച പുഷ്പ ചേച്ചിയെ താരം ശരിക്കും ഞെട്ടിച്ചു.

CATEGORIES
TAGS