‘പുഷ്പയിലെ ഐറ്റം ഡാൻസിന് സാമന്തയുടെ റിഹേഴ്സൽ!! പൊളിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

‘പുഷ്പയിലെ ഐറ്റം ഡാൻസിന് സാമന്തയുടെ റിഹേഴ്സൽ!! പൊളിയെന്ന് ആരാധകർ..’ – വീഡിയോ കാണാം

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു പുഷ്പ. രണ്ട് പാർട്ടായി ഇറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം ഡിസംബർ 17-നാണ് തിയേറ്ററുകളിൽ എത്തിയത്. ആര്യ, ആര്യ 2 പോലെയുള്ള അല്ലുവിന്റെ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകനായതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് അല്ലു അർജുന്റെ ആരാധകർ സിനിമയ്ക്കായി കാത്തിരുന്നത്.

പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ മികച്ച പ്രകടനം തന്നെ ഉണ്ടായിരുന്ന ഒരു കംപ്ലീറ്റ് അല്ലു ആക്ഷൻ സിനിമ തന്നെയായിരുന്നു പുഷ്പ. മലയാളികളുടെ പ്രിയനടൻ ഫഹദ് ഫാസിലിന്റെ വില്ലൻ വേഷമായിരുന്നു മലയാളികൾ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാനുള്ള കാരണങ്ങളിൽ ഒന്ന്. ഫഹദിനെ രണ്ടാം ഭാഗത്തിലായിരിക്കും കൂടുതൽ റോളെന്ന് സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് അറിയാമായിരുന്നു.

നായികയായി സൗത്ത് ഇന്ത്യൻ സെൻസേഷൻ രശ്മിക കൂടിയായപ്പോൾ സിനിമ കഴിഞ്ഞ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മാറി. വളരെ അപ്രതീക്ഷിതമായിട്ടാണ് മറ്റൊരു തെന്നിന്ത്യൻ താര സുന്ദരി സിനിമയിലേക്ക് എത്തുന്നത്. സിനിമയിലെ ഒരു ഐറ്റം ഡാൻസ് ചെയ്യാനായി നടി സാമന്തയാണ് അണിയറ പ്രവർത്തകർ ആദ്യം തന്നെ തീരുമാനിച്ചത്. സാമന്ത അത് സമ്മതിക്കുകയും ചെയ്തു.

അതിന്റെ ഗുണം സിനിമയ്ക്ക് ലഭിച്ചു. സാമന്തയുടെ ആ ഐറ്റം ഡാൻസിന്റെ യൂട്യൂബിൽ 6 കോടിയിൽ അധികം വ്യൂസാണ് കിട്ടിയത്. അല്ലു അർജുനും സാമന്തയ്ക്ക് ഒപ്പം ആ ഡാൻസിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ സാമന്ത ആ ഡാൻസ് ചെയ്യുന്നതിന് വേണ്ടി എടുത്ത റിഹേഴ്സലിന്റെ വീഡിയോ തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം.

CATEGORIES
TAGS