‘മലയാളത്തിന്റെ ഗ്ലാമറസ് ക്വീൻ ചേച്ചിയാണ്..’ – കൂടുതൽ ഗ്ലാമറസ് ഫോട്ടോസ് പങ്കുവച്ച് നടി സാധിക വേണുഗോപാൽ

‘മലയാളത്തിന്റെ ഗ്ലാമറസ് ക്വീൻ ചേച്ചിയാണ്..’ – കൂടുതൽ ഗ്ലാമറസ് ഫോട്ടോസ് പങ്കുവച്ച് നടി സാധിക വേണുഗോപാൽ

മലയാള സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായി തുടരുന്ന ഒരാളാണ് നടി സാധിക വേണുഗോപാൽ. സിനിമയിലും സീരിയലിലും ടെലിവിഷൻ ഷോകളിലും നിറസാന്നിദ്ധ്യമായി സാധിക പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഏത് വേഷം ലഭിച്ചാലും ഗംഭീരമായി അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറി.

മഴവിൽ മനോരമയിൽ പട്ടുസാരി എന്ന സീരിയലിയാണ് താരത്തിന് ഈ മേഖലയിൽ ഇത്രയേറെ ആരാധകരുള്ള ഒരു നടിയാക്കി മാറ്റിയത്. സോഷ്യൽ മീഡിയ ഇന്ന് ഭരിക്കുന്ന രണ്ട് താരസുന്ദരിമാരാണെന്ന് തന്നെ പറയേണ്ടി വരും. ഒന്ന് സാധികയും മറ്റൊന്ന് സ്വാസികയും. ഇരുവരുടെയും കിടിലം ചിത്രങ്ങൾ എപ്പോഴും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുള്ളത്.

പ്രൊഫഷണൽ മോഡലിംഗ് രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് വന്നതുകൊണ്ട് തന്നെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. ഓരോ ഫോട്ടോഷൂട്ടിലും വ്യത്യസ്തമായ വസ്ത്രധാരണത്തിലാണ് താരം എത്തുന്നത്. സാധികയുടെ ഡ്രസിങ് സെൻസിനെ പറ്റി മിക്കപ്പോഴും ആരാധകർ മികച്ച കമന്റുകൾ നൽകാറുണ്ട്.

ഇപ്പോഴിതാ സാധികയുടെ പുതിയ ഗ്ലാമറസ് ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു ദിവസം തന്നെ വ്യത്യസ്തമായ ലുക്കിലുള്ള മൂന്ന് വ്യത്യസ്തമായ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ബോസ് മീഡിയയും തൗസൻഡ് ഇമേജുസുമാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

മലയാളത്തിന്റെ ഗ്ലാമറസ് ക്വീൻ ചേച്ചിയാണ് എന്നാണ് ഒരു ആരാധകൻ ഫോട്ടോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിൽ സ്ഥിരമായി ഇപ്പോൾ പങ്കെടുക്കുന്ന ഒരു താരമാണ് സാധിക. അടുത്തിടെ സാധിക സംവിധാനം ചെയ്ത ഒരു മ്യൂസിക് കവർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

CATEGORIES
TAGS