‘സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിൽ നടി മാളവികയുടെ ക്രിസ്തുമസ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു!

‘സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിൽ നടി മാളവികയുടെ ക്രിസ്തുമസ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു!

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മാളവിക മേനോൻ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ്. മാളവിക. 916 ആസിഫ് അലി നായകനായി എത്തിയ സിനിമയിലാണ് മാളവിക ആദ്യമായി നായികയായി അഭിനയിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരുപിടി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ, സർ സി.പി, മൺസൂൺ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. തമിഴിലെ രണ്ട് സിനിമകളുടെ ഷൂട്ടിംഗ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവയാണ് താരം. മിക്ക താരങ്ങളുടെയും ചിത്രങ്ങൾക്കും മാളവിക കമന്റുകളും അഭിപ്രായങ്ങളും നൽകാറുണ്ട്. സ്വന്തം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ കമന്റ് ഇടുന്ന ആരാധകർ മറുപടികളും നൽകാറുണ്ട് മാളവിക. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരുള്ള ഒരു യുവനടി കൂടിയാണ് മാളവിക.

സോഷ്യൽ മീഡിയയിൽ ഇത്രയധികം ആക്റ്റീവ് ആയതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും മാളവിക ചെയ്യാറുണ്ട്. ഒരുപക്ഷേ ലോക് ഡൗൺ നാളുകളിലാണ് താരം ഇത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ളത്. ക്രിസ്തുമസ് അടുത്തത് കൊണ്ട് തന്നെ മാളവിക തന്റെ ആരാധകർക്ക് വേണ്ടി ഒരു ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്.

സ്റ്റൈലിഷ് ആൻഡ് അല്പം ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ആരിഫ് എ.കെയാണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. എഫ് 2 ഫാഷൻസിന്റെ സ്റ്റൈലിഷ് ഡാർക്ക് റെഡ് കളർ ഡ്രെസ്സിലാണ് മാളവിക ഫോട്ടോഷൂട്ട് ചെയ്തത്. യുവർലുക്ക് സലൂൺ ആൻഡ് സ്റ്റുഡിയോ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS