‘മൃദുലയുടേയും യുവ കൃഷ്ണയുടേയും വിവാഹനിശ്ചയം കഴിഞ്ഞു..’ – ആശംസകളുമായി മിനി സ്‌ക്രീൻ പ്രേക്ഷകർ

‘മൃദുലയുടേയും യുവ കൃഷ്ണയുടേയും വിവാഹനിശ്ചയം കഴിഞ്ഞു..’ – ആശംസകളുമായി മിനി സ്‌ക്രീൻ പ്രേക്ഷകർ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാംപുറത്ത് വന്നു കഴിഞ്ഞു. മിനിസ്‌ക്രീന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വിവാഹത്തിനോട് അനുബന്ധിച്ച് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്.

സീരിയല്‍ നടി രേഖ രതീഷാണ് താരങ്ങളുടെ വിവാഹക്കാര്യം പ്രേക്ഷകരോടായി അറിയിച്ചത്. കോവിഡ് കാലമായതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രമെ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ചടങ്ങിനിടയില്‍ നിന്നുള്ള വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം പുറത്ത് വന്നിരിക്കുകയാണ്.

നീലയും ഓഫ് വൈറ്റ് നിറമുള്ള ലെഹങ്കയിലാണ് താരം ചടങ്ങില്‍ സുന്ദരിയായിരുന്നത്. നീല നിറമുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു യുവകൃഷ്ണയുടെ വേഷം. പരസ്പരം മോതിരം കൈമാറി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി താരങ്ങള്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. മൃദുലയുടെ സഹോദരിയും സീരിയല്‍ നടിയുമായ പാര്‍വതി വിജയ് ആയിരുന്നു ചടങ്ങില്‍ തിളങ്ങിയത്.

മൃദുലയും യുവ കൃഷ്ണയും തമ്മിലുള്ള വിവാഹത്തിന്റെ കാര്യങ്ങൾ ഇരുവരും ചേർന്ന് ഈ കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അതിൽ രണ്ട് പേരും പരസ്പരം വിവാഹത്തിന് സമ്മതിക്കാനുള്ള കാരണങ്ങളും വെളിപ്പെടുത്തിയിരുന്നു. സീരിയലിലെ അഭിനയത്തിന് പുറമേ ഇരുവരും ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കുന്നവരാണ്.

CATEGORIES
TAGS