‘ഒരു ദേവതയെ പോലെയുണ്ട്!! കറുപ്പ് സാരിയിൽ പൊളി ലുക്കിൽ നടി രജീഷ വിജയൻ..’ – വീഡിയോ കാണാം

‘ഒരു ദേവതയെ പോലെയുണ്ട്!! കറുപ്പ് സാരിയിൽ പൊളി ലുക്കിൽ നടി രജീഷ വിജയൻ..’ – വീഡിയോ കാണാം

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി രജീഷ വിജയൻ. ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായി മാറിയതോടെ രജീഷ മലയാളത്തിൽ കൂടുതൽ നല്ല വേഷങ്ങൾ ലഭിച്ചു. അനുരാഗ കരിക്കിൻ വെള്ളത്തിൽ എലിസബത്ത് എന്ന എലി മലയാളികൾക്ക് പ്രിയങ്കരിയായി മാറി.

സ്വാഭാവികമായ അഭിനയശൈലി തന്നെയായിരുന്നു രജിഷയുടെ പ്രതേകത. തൊട്ടടുത്ത ചിത്രത്തിൽ ദിലീപിന്റെ നായികയായി ജോർജേട്ടൻസ് പൂരത്തിൽ അഭിനയിച്ചു. ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, ലവ്, എല്ലാം ശരിയാകും, ഫ്രീഡം ഫൈറ്റ്, കീടം തുടങ്ങിയ സിനിമകളിൽ രജീഷ അഭിനയിച്ചിട്ടുണ്ട്. മലയൻകുഞ്ഞ് ആണ് രജീഷയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.

കർണൻ, ജയ് ഭീം തുടങ്ങിയ തമിഴ് സിനിമകളിലും രജീഷ അഭിനയിച്ചിട്ടുണ്ട്. രജീഷയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ രാമറാവു ഓൺ ഡ്യൂട്ടിയാണ് അവസാനമായി ഇറങ്ങിയ സിനിമ. കാർത്തിയുടെ സർദാറാണ് രജീഷയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമ. മലയാളത്തിൽ മൂന്ന് സിനിമകളുടെ ഷൂട്ടിങ്ങും താരത്തിന്റെ നടക്കുന്നുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആദ്യ സിനിമയ്ക്ക് തന്നെ നേടിയെടുത്തിട്ടുള്ള താരമാണ് രജീഷ.

സമൂഹ മാധ്യമങ്ങളിൽ സജീവയായ രജീഷ ഒരു പുതിയ ഫോട്ടോഷൂട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കറുപ്പ് സാരി ധരിച്ച് ട്രഡീഷണൽ ലുക്കിൽ തിളങ്ങിയ രജീഷയുടെ വീഡിയോ എടുത്തിരിക്കുന്നത് ജിക്സൺ ഫ്രാൻസിസാണ്. സർദാർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഷൂട്ട് നടത്തിയിരിക്കുന്നത്. ജുഗൽബന്ധി ക്ലോത്തിങ് ബ്രാൻഡിന്റെ സാരിയാണ് രജീഷ ധരിച്ചിരിക്കുന്നത്.

CATEGORIES
TAGS