‘റിസോർട്ടിൽ അടാർ ലുക്കിൽ ആരാധക മനം കവർന്ന് അന്ന രാജൻ, ക്യൂട്ടെന്ന് മലയാളികൾ..’ – വീഡിയോ കാണാം

നേഴ്സായി ജോലി ചെയ്യുകയും വളരെ യാദർശ്ചികമായി അഭിനയത്തിലേക്ക് വരികയും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചുപറ്റുകയും ചെയ്ത താരമാണ് നദി അന്ന രാജൻ. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമയത്ത് അതെ ഹോസ്പിറ്റലിന്റെ ഒരു ഹോർഡിങ്ങിൽ ഫോട്ടോ വരികയും ഇത് ശ്രദ്ധയിൽപ്പെട്ട സംവിധായകനും നിർമ്മാതാവും അഭിനയിക്കാൻ അവസരം നൽകുകയും ആയിരുന്നു.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലേക്ക് അഭിനയിക്കാനായിരുന്നു അന്നയ്ക്ക് അവസരം ലഭിച്ചത്. അങ്ങനെ നേഴ്സ് ആയി ജോലി ചെയ്ത താരം സിനിമ നടിയായി മാറി. പുതുമുഖങ്ങളെ വച്ച് ലിജോ ജോസ് പല്ലിശേരി എടുത്ത ആ സിനിമ തിയേറ്ററുകളിൽ വലിയ വിജയമാവുകയും അന്നയ്ക്ക് കൂടുതൽ സിനിമകളിൽ നിന്ന് അവസരം ലഭിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിച്ചു അന്ന.

നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ അന്ന രാജൻ ആലുവ സ്വദേശിനിയാണ്. ഈ വർഷം അന്ന അഭിനയിച്ച രണ്ട് സിനിമകൾ റിലീസ് ചെയ്തിരുന്നു. രണ്ട്, തിരിമാലി എന്നീ സിനിമകളാണ് ഇറങ്ങിയത്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നീ സിനിമകളാണ് അന്നയുടെ അടുത്തതായി വരാനുള്ളത്. മറ്റ് നടിമാരെ പോലെ അന്ന സോഷ്യൽ മീഡിയയിൽ അത്ര സജീവമായിട്ടുള്ള ഒരാളല്ല.

എങ്കിലും അന്നയുടെ ചില പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. കോട്ടയത്തെ വർഷ ഇന്റർനാഷണൽ ഹോട്ടലിൽ സമയം ചിലവഴിക്കുന്നതിന്റെ വീഡിയോ അന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കറുപ്പ് നിറത്തിലെ മനോഹരമായ ഔട്ട് ഫിറ്റിൽ പൊളി ദൃശ്യഭംഗിയിൽ ക്യൂട്ട് ലുക്കിൽ ആരാധകരുടെ മനം കവരുന്ന വീഡിയോയാണ് അന്ന പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)


Posted

in

by