‘ആളാകെ മാറി, കാണാൻ എന്താ ഐശ്വര്യം..’ – വൈറൽ ഗേൾ നടി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് കാണാം

ഇന്ത്യയൊട്ടാകെ, അല്ല ലോകം എമ്പാടും ഒന്ന് കണ്ണിറുക്കി വൈറലായ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. പ്രിയ വാര്യരെ ഒറ്റ ദിവസംകൊണ്ടാണ് സൈബർ ലോകം ഒരു വൈറൽ ഗേളായി മാറ്റിയത്. ഒരു അടാർ ലൗ എന്ന ഒമർ ലുലു ചിത്രത്തിലെ ഒരു പാട്ടിലൂടെയാണ് പ്രിയയെ മലയാളികൾ ആദ്യമായി കാണുന്നത്. ആ പാട്ടിലെ ഒരു സീനിൽ കണ്ണിറുക്കി ലോകം മുഴുവനും ആരാധകരുള്ള ഒരാളായി മാറി പ്രിയ.

കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ അധികം ആർക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു അത്. പ്രിയ വൈറലാക്കിയവർ തന്നെ പക്ഷേ അതുപോലെ താഴേക്കും വലിച്ചിടാൻ തുടങ്ങി. ട്രോളുകളും വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം ഏറ്റുവാങ്ങേണ്ട അവസ്ഥയിലേക്ക് പ്രിയ എത്തി ചേർന്നു. തന്നെ പരിഹസിച്ചവരുടെ മുന്നിൽ തല ഉയർത്തി നിന്നു പ്രിയ.

മലയാളത്തിൽ നിന്ന് ബോളിവുഡിലേക്ക് വെറും ഒറ്റ സിനിമ കൊണ്ട് എത്തി പ്രിയ. പ്രിയ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രൈലെർ അടുത്തിടെ ഇറങ്ങിയിരുന്നു. കളിയാക്കിയവർ വീണ്ടും പ്രിയ പുകഴ്ത്തി പറഞ്ഞു. ട്രെയിലറിന് ഗംഭീരഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ആരാധകരുടെ മികച്ച അഭിപ്രായം ലഭിച്ചിരിക്കുകയാണ്. ടൈപ്പിക്കൽ ബോളിവുഡ് സുന്ദരിയെ പോലെ ഒരു ലെഹങ്ക ഇട്ടാണ് പ്രിയ ഈ പ്രാവശ്യം എത്തിയിരിക്കുന്നത്. പ്രിയ ബോളിവുഡിൽ എത്തിയ ശേഷം ആളാകെ മാറിയെന്നും കൂടുതൽ സുന്ദരിയായി എന്നുമാണ് ആരാധകർ പറയുന്നത്.

ഫോട്ടോസ് : പ്രിയ വാര്യർ ഇൻസ്റ്റാഗ്രാം

70 ലക്ഷം ഫോളോവേഴ്‌സുള്ള പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മിനുറ്റുകൾക്കുളിൽ തന്നെ ലക്ഷത്തിൽ അധികം ലൈകുകളാണ് ലഭിച്ചത്. മലയാളത്തിലെ മറ്റ് മുൻനിര നടിമാർക്ക് പോലും ലഭിക്കാത്ത അത്ര പിന്തുണയാണ് പ്രിയ വാര്യർക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്. അസാനിയ നസ്രിൻ എന്ന സ്റ്റൈലിസ്റ്റിന്റെ കിടിലം മേക്കോവറിൽ എത്തിയ ഫോട്ടോസ് എടുത്തത് വഫാറയാണ്.

CATEGORIES
TAGS