‘സ്വർഗത്തിൽ നിന്ന് വന്ന മാലാഖയെ പോലെ!! ഗൗണിൽ കിടിലം ലുക്കിൽ നടി പ്രയാഗ മാർട്ടിൻ..’ – ഫോട്ടോസ് വൈറൽ

‘സ്വർഗത്തിൽ നിന്ന് വന്ന മാലാഖയെ പോലെ!! ഗൗണിൽ കിടിലം ലുക്കിൽ നടി പ്രയാഗ മാർട്ടിൻ..’ – ഫോട്ടോസ് വൈറൽ

മിസ്കിൻ സംവിധാനം ചെയ്ത ‘പിസാസ്’ എന്ന തമിഴ് സിനിമയിലൂടെ നായികയായി അഭിനയിച്ച് ശ്രദ്ധനേടിയ ഒരാളാണ് നടി പ്രയാഗ മാർട്ടിൻ. അതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് പ്രയാഗ. അത് പക്ഷേ വളരെ ചെറിയ റോളിലാണ് പ്രയാഗ അഭിനയിച്ചത്. സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിലായിരുന്നു പ്രയാഗ അഭിനയിച്ചത്.

കൊച്ചി എളമക്കര സ്വദേശിനിയായ പ്രയാഗ നിരവധി സിനിമകളിലാണ് നായികയായി അഭിനയിച്ചിട്ടുള്ളത്. ആദ്യ തമിഴ് സിനിമയ്ക്ക് ശേഷം പ്രയാഗ മലയാളത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷനും രാമലീലയും പ്രയാഗയുടെ സിനിമ ജീവിതത്തിൽ വലിയ ഹിറ്റുകളായി മാറുകയും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

ജമാലിന്റെ പുഞ്ചിരി, ബുള്ളറ് ഡയറീസ് എന്നിവയാണ് ഇനി ഇറങ്ങാനുള്ള പ്രയാഗയുടെ സിനിമകൾ. രണ്ടാമത്തെ ലോക്ക് ഡൗൺ നാളിൽ ഷൂട്ട് ചെയ്ത നവരസ എന്ന തമിഴ് ആന്തോളജി ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രയാഗ അഭിനയിച്ചിരുന്നു. ഗീത എന്ന കന്നഡ ചിത്രത്തിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരുപാട് തവണ പ്രയാഗയുടെ പുതിയ ഫോട്ടോസ് വൈറലായിട്ടുണ്ട്.

കൂടുതൽ ഓഫ് സ്ക്രീൻ ഫോട്ടോസാണ്. ഉദ്‌ഘാടന ചടങ്ങുകളിലും പൊതു പരിപാടികളിലും അതിഥിയായി എത്തിയപ്പോഴുള്ള ഫോട്ടോസാണ് ഇവ. ഷൊറണൂരിലെ സ്വ ഡയമണ്ട് ജൂവലറിയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള പ്രയാഗയുടെ പുതിയ ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. മനു ശങ്കർ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

CATEGORIES
TAGS