‘ക്യാപ്ഷൻ ആവശ്യമില്ല!! മോഹൻലാലിനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് പി.വി സിന്ധു..’ – ഫോട്ടോസ് വൈറൽ

മലയാളികൾ ഏറെ അഭിമാനിക്കുന്ന സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് നടൻ മോഹൻലാൽ. മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് ഇന്ത്യ ഒട്ടാകെ അറിയാവുന്ന കാര്യമാണ്. കേരളത്തിൽ ജനിച്ച മോഹൻലാലിനെ ഇന്ത്യ ഒട്ടാകെ ആരാധകരുമുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ.

അന്യഭാഷയിലുള്ള പല പ്രമുഖ നടന്മാർ പലപ്പോഴും മോഹൻലാലിൻറെ ആരാധകരാണെന്ന് പറഞ്ഞ് പല ഇന്റർവ്യൂകളിലും വെളിപ്പെടുത്തിയിട്ടുള്ളതാണ്. അതുപോലെ ഇന്നത്തെ തലമുറയിലെയിലുള്ള യുവതാരങ്ങളും ആഗ്രഹിക്കുന്നത് അദ്ദേഹത്തെ പോലെ അഭിനയിക്കാൻ കഴിയണമെന്നുമാണ്. സിനിമയിൽ നിന്ന് മാത്രമുള്ള പ്രമുഖരല്ല ഇദ്ദേഹത്തിന്റെ ആരാധകരായി ഉള്ളതെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

പ്രശസ്ത ബാഡ്മിന്റൺ താരമായ പി.വി സിന്ധു മോഹൻലാലിനെ ആദ്യമായി കണ്ടതിന്റെ സന്തോഷം തന്റെ ആരാധകരുമായി ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. ജിമ്മിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് മറ്റൊരു പ്രതേകത. സ്പോർട്സ് പേഴ്‌സണായ പി.വി സിന്ധുവിനെ പോലെ തന്നെ സ്ഥിരമായി വർക്ക് ഔട്ട് ചെയ്യുന്ന ഒരാളാണ് മോഹൻലാൽ. പലപ്പോഴും അതിന്റെ ചിത്രങ്ങളും വീഡിയോസും ആരാധകർ കണ്ടിട്ടുണ്ട്.

ഗോവയിലെ ഒരു ജിമ്മിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഗോവയിലാണ് നടക്കുന്നത്. “അടിക്കുറിപ്പ് ആവശ്യമില്ല.. മോഹൻലാൽ സാറിനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്..”, ഇതാണ് പി.വി സിന്ധു ചിത്രത്തോടൊപ്പം കുറിച്ചത്. ഇന്ത്യയുടെ അഭിമാനതാരങ്ങൾ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.