‘വെള്ളച്ചാട്ടത്തിന് കീഴിൽ മുങ്ങിക്കുളിച്ച് ദിയ കൃഷ്ണ, ജന്മദിനം ആശംസിച്ച് ആരാധകർ..’ – വീഡിയോ കാണാം

സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടന്ന് വളർന്ന വരുന്ന ഒരുപാട് താരങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ടിക് ടോക് പോലെയുള്ള പ്ലാറ്റുഫോമുകൾ വന്ന ശേഷമായിരുന്നു സാധാരണ ആളുകൾ പോലും വൈറൽ താരങ്ങളായി മാറി തുടങ്ങിയത്. ടിക് ടോക്കിന്റെ ബാനിന് ശേഷം ഇൻസ്റ്റാഗ്രാം റീൽസ് വരികയും അതിലൂടെ ദിനംപ്രതി വളർന്നു വരുന്ന ഒരുപാട് പുതുതാരങ്ങളെ മലയാളികൾ കണ്ടിട്ടുണ്ട്.

ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയും ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമായ നടൻ കൃഷ്ണകുമാറിന്റെ മകളും യുവനടി അഹാനയുടെ അനിയത്തിമാരിൽ ഒരാളായ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ് ദിയ കൃഷ്ണ. ചേച്ചിക്ക് ഒപ്പം ടിക് ടോക് വീഡിയോസ് ചെയ്താണ് ദിയ മലയാളികൾക്ക് ആദ്യം സുപരിചിതയാകുന്നത്. പിന്നീട് കുടുംബത്തിന് ഒപ്പവും ഒറ്റയ്ക്കുമെല്ലാം ധാരാളം വീഡിയോസ് ദിയ ചെയ്തിട്ടുണ്ട്.

മികച്ചയൊരു നർത്തകി കൂടിയായ ദിയ സുഹൃത്തുകൾക്ക് ഒപ്പം ഡാൻസ് റീൽസ് ചെയ്യുന്ന ഒരാളാണ്. അതെല്ലാം മറ്റു സമൂഹ മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. ദിയയ്ക്ക് താഴെ മറ്റു രണ്ട് അനിയത്തിമാരായ ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും മലയാളികൾക്ക് സുപരിചിതമാണ്. ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സ് ആണ് ദിയയ്ക്ക് ഉള്ളത്.

തന്റെ ഇരുപത്തി നാലാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ദിയ ഇപ്പോൾ. മുന്നാറിൽ ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ജന്മദിനത്തിന്റെ സന്തോഷം ദിയ ആരാധകരെ അറിയിച്ചത്. ഇത് കൂടാതെ ഇതിന്റെ വീഡിയോയും ദിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിയയുടെ കാമുകനായ വൈഷ്ണവ് ഹരിചന്ദ്രനാണ് വീഡിയോയും ഫോട്ടോയും എടുത്തിരിക്കുന്നത്.