‘സാരിയിൽ തിളങ്ങി പൗർണമിതിങ്കളിലെ പൗർണമി..’ – നടി ഗൗരി കൃഷ്ണന്റെ പുതിയ ഫോട്ടോസ് വൈറൽ
ഏഷ്യാനെറ്റിലെ ‘പൗർണമി തിങ്കൾ’ എന്ന സീരിയലിലെ പൗർണമി എന്ന കഥാപാത്രം അവതരിപ്പിച്ച് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഗൗരി കൃഷ്ണൻ. അതിന് മുമ്പ് തന്നെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടിയും ആരാധകരുണ്ടായത് അതിന് ശേഷമാണ്. താരങ്ങളുടെ സിനിമയിലെ വിശേഷം മാത്രമല്ല ജീവിത്തിലെ കാര്യങ്ങളും അറിയാൻ ആരാധകർ ഏറെയാണ്.
ഇൻസ്റ്റാഗ്രാമിൽ സജീവമാണ് ഗൗരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കറുപ്പിൽ ചുവന്ന കസവുള്ള സാരി അണിഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ മികച്ച അഭിപ്രായമാണ് നൽകിയത്. ഒരു തടാകത്തിന് അടുത്തായി ഊഞ്ഞാൽ ആടുന്നതും അല്ലാതെയുമുള്ള ഫോട്ടോസാണ് ഗൗരി പോസ്റ്റ് ചെയ്തത്.
താരത്തിന്റെ ട്രഡീഷണൽ ലുക്കിലുള്ള ഫോടോസിന് മികച്ച അഭിപ്രായമാണ് ലഭിക്കാറുള്ളത്. നാടൻ വേഷങ്ങളിലാണ് കൂടുതലായി താരത്തിന് സീരിയലുകളിലും കാണാൻ സാധിക്കുന്നത്. പൗർണമി തിങ്കളിലും സാരിയാണ് താരത്തിന്റെ വേഷം. സായ് ഗണേഷാണ് ഗൗരിയുടെ ഈ ഗംഭീര ഫോട്ടോസ് എടുത്തിരിക്കുന്നത്.
വിഷ്ണു നായരാണ് താരത്തിന്റെ ജോഡിയായി സീരിയലിൽ അഭിനയിക്കുന്നത്. ഇരുവരും ചേർന്നുള്ള കോമ്പിനേഷൻ സീനുകൾക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. റേറ്റിംഗിൽ വളരെ മുൻപന്തിയിലുള്ള സീരിയലുകളിൽ ഒന്നാണ് ഇത്. ‘പ്രേമി’ എന്ന പേരാണ് ഇരുവർക്കും ചേർന്ന് ആരാധകർ നൽകിയിരിക്കുന്നത്.
ഈ ലോക്ക് ഡൗൺ നാളിൽ ഗൗരി തന്റെ ഇൻസ്റ്റയിൽ പി.എസ്.സിക്ക് വേണ്ടി തയ്യാറെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിൽ ഇതിന് മുമ്പ് അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ ഒരാളാണ് ഗൗരി. പൗർണമിയെ വീണ്ടും ടെലിവിഷൻ കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.