‘ഇതിപ്പോ എന്താ യോഗയോ അതോ ഡാൻസോ..?’ – നടി രസ്ന പവിത്രന്റെ പുതിയ വീഡിയോ വൈറൽ

‘ഇതിപ്പോ എന്താ യോഗയോ അതോ ഡാൻസോ..?’ – നടി രസ്ന പവിത്രന്റെ പുതിയ വീഡിയോ വൈറൽ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ അനിയത്തി കഥാപാത്രം അവതരിപ്പിച്ച് മലയാളി മനസ്സുകളിൽ ഇടംനേടിയ താരമാണ് നടി രസ്ന പവിത്രൻ. അതിൽ ഐശ്വര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രമാണ് രസ്ന അവതരിപ്പിച്ചത്. തമിഴ്, മലയാള ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച താരമാണ് രസ്ന.

ഒരുപാട് സിനിമകളിൽ ഒന്നും രസ്ന അഭിനയിച്ചില്ലായെങ്കിൽ കൂടിയും പ്രേക്ഷകരുടെ പ്രീതിനേടാൻ താരത്തിന് സാധിച്ചിരുന്നു. ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ രസ്ന പക്ഷേ പെട്ടന്ന് തന്നെ വിവാഹിതയാവുകയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. 2014-ൽ തമിഴിൽ ‘തെരിയാമെ ഉന്നൈ കാതലിച്ചിട്ടെൻ’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചിരുന്നു.

വിവാഹത്തിന് ശേഷവും സോഷ്യൽ മീഡിയകളിൽ സജീവമായ രസ്ന തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോസും വീഡിയോസും എല്ലാം ആരാധകർക്കൊപ്പം പങ്കുവെക്കാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ദിവസം രസ്ന തന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഒരു പാട്ടിനൊപ്പം ചുവട് വെക്കുന്നത് വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റെപ്പ്സ് കണ്ടിട്ട് പക്ഷേ ആരാധകർ ചോദിക്കുന്നത് ഇത് യോഗയാണോ അതോ ഡാൻസാണോ എന്നാണ്. ഒരാൾ ഇത് ഏത് മുദ്ര, ഉറക്കത്തിൽ നിന്ന് എഴുനേറ്റ് കാണിച്ചതാണോ എന്നും കമന്റ് നൽകിയിട്ടുണ്ട്. വീഡിയോയുടെ താഴെ ദുരന്തം എന്ന് കമന്റ് ഇട്ടയാൾക്ക് ദുരന്തമെന്ന് തിരിച്ചും മറുപടി നൽകിയിട്ടുണ്ട്.

മലയാളത്തിൽ ഊഴം, ആമി, ജോമോന്റെ സുവിശേഷങ്ങൾ, സ്വർണമൽസ്യം തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. രസ്നയുടെ വിവാഹം ഗുരുവായൂരിൽ വച്ച് കഴിഞ്ഞ വർഷം നവംബറിലായിരുന്നു നടന്നത്. ഡാലിൻ സുകുമാരനെന്നാണ് ഭർത്താവിന്റെ പേര്. ബാംഗ്ലൂരുവിലാണ് ഇരുവരും ഇപ്പോൾ താമസിക്കുന്നത്.

CATEGORIES
TAGS