‘യഥാർത്ഥ ജീവിതത്തിൽ ഒരു മികച്ച നടിയാണ് ഞാനെന്ന് തോന്നുന്നു..’ – മക്കൾക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ച് പൂർണിമ

‘യഥാർത്ഥ ജീവിതത്തിൽ ഒരു മികച്ച നടിയാണ് ഞാനെന്ന് തോന്നുന്നു..’ – മക്കൾക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ച് പൂർണിമ

‘ഒന്ന് മുതൽ പൂജ്യം വരെ’ എന്ന സിനിമയിൽ നടി ഗീതു മോഹൻദാസിന് ഡബ് ചെയ്ത തുടങ്ങി പിന്നീട് മലയാള സിനിമയിലെ നായികയായി മാറിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഗീതു മോഹൻദാസ് ആ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. അന്ന് കുട്ടിഗീതുവിന് ഡബ് ചെയ്തത് കുട്ടിപൂർണിമയാണ്. രണ്ട് പേരും പിന്നീട് സിനിമയിൽ തിളങ്ങി.

പൂർണിമ സിനിമയിൽ നായികയായി അധികം സിനിമയിൽ അഭിനയിച്ചിട്ടില്ലായെങ്കിലും സഹനടിയായി അഭിനയിച്ച ചില സിനിമകളിലെ അഭിനയം മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. ദിലീപ് നായകനായി എത്തിയ വർണകാഴ്ചകൾ എന്ന സിനിമയിലാണ് പൂർണിമ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. വലിയേട്ടൻ, നാറാണത്ത് തമ്പുരാൻ, രണ്ടാം ഭാവം, ഉന്നതങ്ങളിൽ തുടങ്ങിയ സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.

2002-ൽ നടൻ ഇന്ദ്രജിത്തുമായി വിവാഹിതയായ പൂർണിമ സിനിമയിൽ നിന്ന് പിന്നീട് വിട്ടുനിന്നിരുന്നു. ഈ കഴിഞ്ഞ വർഷം വൈറസ് എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ പൂർണിമ സിനിമയിൽ കോസ്റ്റിയൂം ഡിസൈനറായും തിളങ്ങിയിട്ടുണ്ട്. രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയാണ് പൂർണിമ. മാതൃത്വത്തെ കുറിച്ച് പൂർണിമ മകൾക്കൊപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പം പോസ്റ്റ് ചെയ്ത വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുന്നത്.

മക്കളായ പ്രാർത്ഥനയേയും നക്ഷത്രയേയും ചേർത്ത് നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പൂർണിമ ഇങ്ങനെ കുറിച്ചു – ‘ഈ ചിത്രം അക്ഷരാർത്ഥത്തിൽ ഈ ദിവസത്തെ എന്റെ ജീവിതത്തെ സംഗ്രഹിക്കുന്നു. എല്ലാ ദിവസവും, ഓരോ മിനിറ്റിലും! എന്റെ കാര്യം മാത്രമല്ലയെന്ന് ഞാൻ വിശ്വസിക്കുന്നു.. കൗമാരക്കാരായ കുട്ടികളുള്ള അമ്മമാരിൽ മിക്കവരുടെയും ജീവിതം.

കുഴപ്പം നിറഞ്ഞ ഹോർമോണുകളുള്ള ഒരു ട്വീനിന്റെയും ടീനേജറുടെയും മാറിമറിയാൻ പാട് പ്പെടുന്ന ഞങ്ങളുടെ അവസ്ഥ. യഥാർത്ഥ ജീവിതത്തിലെ മികച്ച നടിയാണ് ഞാനെന്ന് എനിക്ക് തോന്നുന്നു! കാരണം എല്ലാ ദിവസവും ചെറിയ ഹൃദയാഘാതങ്ങളെ അതിജീവിക്കുമ്പോൾ പോലും ഒരു ചിരിച്ച മുഖമുള്ളവളെ പോലെ ഞാൻ നിൽക്കുന്നു. മാതൃത്വം എന്ന സവിശേഷ അനുഭവം.!!’, പൂർണിമ കുറിച്ചു.

CATEGORIES
TAGS