‘ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ വിജയ്‌യുടെ ബീസ്റ്റിലെ നായിക പൂജ ഹെഗ്‌ഡെ..’ – ഫോട്ടോസ് വൈറൽ

‘ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ വിജയ്‌യുടെ ബീസ്റ്റിലെ നായിക പൂജ ഹെഗ്‌ഡെ..’ – ഫോട്ടോസ് വൈറൽ

മിസ്കിൻ സംവിധാനം ചെയ്ത മുഖമൂടി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി പൂജ ഹെഗ്‌ഡെ. പിന്നീട് തെലുങ്ക് രണ്ട് സിനിമകളിൽ അഭിനയിച്ച പൂജ ഹിന്ദിയിൽ ഹൃതിക് റോഷന്റെ നായികയായി മോഹൻജോ ദാരോ എന്ന ചിത്രത്തിൽ അഭിനയിച്ചു. സിനിമ വലിയ വിജയം നേടിയിരുന്നില്ല. അല്ലു അർജുന്റെ നായികയായി ഡി.ജെയിൽ അഭിനയിച്ച ശേഷമാണ് താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്.

പിന്നീട് ഒന്നിന് പിറകെ ഒന്നായി തെലുങ്ക് സിനിമകൾ വന്നുകൊണ്ടേയിരുന്നു. രംഗസ്ഥലം, സാക്ഷ്യം, അരവിന്ദ സമേത വീര രാഘവ, മഹർഷി, ഗാഡ്ഡലകൊണ്ട ഗണേഷ്, ആളാ വൈകുന്തപുരമുലൂ, മോസ്റ്റ് എലിജിബിൾ ബാച്ചിലർ തുടങ്ങിയ സിനിമകളിൽ പൂജ നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് നായകനായി അഭിനയിക്കുന്ന ‘രാധേ ശ്യാമാണ് പൂജയുടെ അടുത്ത റിലീസ് ചിത്രം.

ഇത് കൂടാതെ ദളപതി വിജയയെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറിൽ പൂജയാണ് നായികയായി അഭിനയിക്കുന്നത്. ബീസ്റ്റിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ തമിഴ് ആരാധകരുടെ മനസ്സിൽ പൂജ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. വിജയ്ക്ക് ഒപ്പമുള്ള പൂജയുടെ കിടിലം ഡാൻസ് രംഗങ്ങൾ അതിലുണ്ടായിരുന്നു.

ആരാധകരെ മയക്കി പൂജയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. പച്ച നിറത്തിലെ ഗ്ലാമറസ് വേഷത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പൂജ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. പൂജ തെന്നിന്ത്യൻ ക്രഷയായി മാറിയെന്നാണ് ആരാധകരുടെ അഭിപ്രായം. പൂജ നായികയായി അഭിനയിക്കുന്ന അടുത്ത ഹിന്ദി ചിത്രമായ സർക്കസിന്റെ ഷൂട്ടിംഗ് നടക്കുകയാണ് ഇപ്പോൾ.

CATEGORIES
TAGS