‘ബോളിവുഡ് നടിമാരെ വെല്ലുന്ന ഐറ്റം!! കിടിലം ഡാൻസുമായി നടി കൃഷ്ണപ്രഭ..’ – വീഡിയോ വൈറൽ

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനും കാജോളും തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ബാസിഗർ. അതിൽ ‘യെഹ് കാലി കാലി ആംഖേയിൻ’ എന്ന ഗാനം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. ഷാരൂഖ് ഖാനും കജോളും പൊളിച്ചടുക്കിയ ഡാൻസുള്ള ഈ പാട്ടിന് ഇന്നും സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും താരങ്ങൾ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ നിരവധി മലയാള സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി കൃഷ്ണപ്രഭ ഈ പാട്ടിന്റെ റീമിക്സ് വേർഷൻ ഒരു കവർ ഡാൻസുമായി എത്തിയിരിക്കുകയാണ്. കോറിയോഗ്രാഫറായ സുനിത റാവുവിനും ഡാൻസറായ കല്പനയ്ക്കും ഒപ്പമാണ് കൃഷ്ണപ്രഭ ഡാൻസ് ചെയ്തിരിക്കുന്നത്. രണ്ട് ഗെറ്റപ്പിലാണ് ഇവർ സൂപ്പർഹിറ്റ് ബോളിവുഡ് സോങ്ങിന് ചുവടുവച്ചിരിക്കുന്നത്.

ആദ്യം വൈറ്റ് ഷർട്ടും പാന്റും കൂളിംഗ് ഗ്ലാസും വച്ച് സ്റ്റൈലിഷ് ലുക്കിൽ ഒരു കാറിൽ വന്നിറങ്ങി ഡാൻസ് ചെയ്തപ്പോൾ രണ്ടാം പകുതിയിൽ കറുത്ത ഗ്ലാമറസ് ലുക്കിലാണ് മൂവരും ഡാൻസ് ചെയ്തത്. ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിലാണ് മൂവരും ഡാൻസ് ചെയ്തിരിക്കുന്നതെന്ന് ആരാധകരിൽ ചിലർ കമന്റുകൾ ചെയ്തിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞിട്ടുണ്ട്.

സുനിതയാണ് ഈ ഡാൻസിനും കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ഇനിയും ഇത്തരത്തിൽ വെറൈറ്റി ഡാൻസ് വീഡിയോ ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. നേരത്തെ സുനിത റാവുവിന് ഒപ്പം നിരവധി തവണ ഡാൻസ് റീൽസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അഭിനയത്രി, നർത്തകി, ഗായിക, അവതാരക എല്ലാത്തിലും കഴിവ് തെളിയിച്ച ഒരാളാണ് കൃഷ്ണപ്രഭ.