‘വസ്ത്രങ്ങൾ നഷ്ടപ്പെട്ട് പബ്ലിക് ടോയ്‌ലറ്റിൽ അകപ്പെട്ട പെൺകുട്ടി, ഷോർട്ട് ഫിലിം ഉടൻ..’ – ലൊക്കേഷൻ വീഡിയോ വൈറൽ

‘വസ്ത്രങ്ങൾ നഷ്ടപ്പെട്ട് പബ്ലിക് ടോയ്‌ലറ്റിൽ അകപ്പെട്ട പെൺകുട്ടി, ഷോർട്ട് ഫിലിം ഉടൻ..’ – ലൊക്കേഷൻ വീഡിയോ വൈറൽ

ബംഗാളിൽ നിന്ന് മലയാളത്തിൽ അഭിനയിക്കാൻ വന്ന സുന്ദരിയുടെ വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഈ കോവിഡ് കാലത്ത് മലയാള സിനിമ അടക്കം എല്ലാ ഭാഷകളിലെ ചിത്രങ്ങളും പരാമവധി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. രോഗം പടരുന്ന കാലത്ത് വളരെ റിസ്‌ക് എടുത്ത് ചിത്രത്തിലഭിനയിക്കാന്‍ കൊല്‍ക്കത്തയില്‍ നിന്നും കേരളത്തിലെത്തിയിരിക്കുകയാണ് ബംഗാളി നടിയായ പായല്‍ മുഖര്‍ജി.

സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഈവ’എന്ന ഹ്രസ്വചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് പായല്‍ അവതരിപ്പിക്കുന്നത്. മാധവിക്കുട്ടിയുടെ ‘നീര്‍മാതളത്തിന്റെ പൂക്കളു’ടെ സംവിധായകനായ സോഹന്‍ലാല്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എടുക്കുന്ന ഹ്രസ്വചിത്രമാണിത്. ചിത്രത്തിന്റെ പ്രമേയവും ഏറെ വ്യത്യസ്തമായിരുന്നു.

ഹൈവേയോടു ചേര്‍ന്ന പബ്ലിക് ടോയ്ലെറ്റില്‍ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ട് നിന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയായിരുന്നു ചിത്രം പറയുന്നത്. അവള്‍ കേള്‍ക്കുന്ന ശബ്ദങ്ങളിലൂടെയാണ് കഥ പോകുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ബോള്‍ഡ് ആയ രംഗങ്ങള്‍ ചെയ്യാന്‍ പായല്‍ എടുത്ത ഏഫേര്‍ട്ടും വലുതാണ്. 24 വയസ്സുള്ള ഒരു പൊലീസുകാരിയുടെ റോളിലാണ് പായൽ അഭിനയിക്കുന്നത്.

രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ മാര്‍ക്കറ്റ് മുന്നില്‍ കണ്ടുകൊണ്ടു നിര്‍മിക്കുന്ന ചിത്രം പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഗ്രിഫിന്‍ മാര്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അനോഖ രാജനാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടുമായി ബന്ധപ്പെട്ട് എന്നുമാത്രമല്ല കേരളത്തിലേക്ക് ഇത് ആദ്യമായിട്ടാണ് താരം എത്തുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ പായൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പായൽ നായികയായി എത്തുന്ന ഒരു ചിത്രം ബംഗ്ലാദേശിൽ ഈ മാസം റിലീസ് ആവുന്നുണ്ട്. മറ്റൊരു ചിത്രം ആമസോൺ പ്രൈമിൽ റിലീസാവുകയുമാണ്. എന്തയാലും ഷോർട്ട് ഫിലിമിൽ ആണെങ്കിൽ പോലും മലയാളത്തിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് താരം.

CATEGORIES
TAGS