ഇത് ടോപ്പായി, മകൾക്കൊപ്പം ചുവടുവച്ച് നടി നിത്യദാസ് – ലോക് ഡൗൺ ഡാൻസ് വീഡിയോ വൈറൽ
ദിലീപിന്റെ ഏറ്റവും മികച്ച കോമഡി സിനിമകളിൽ ഒന്നായ ‘ഈ പറക്കും തളിക’ എന്ന സിനിമയിലെ ബാസന്തി(ഗായത്രി) എന്ന കഥാപാത്രം അവതരിപ്പിച്ച നടി നിത്യദാസിനെ അത്രപെട്ടെന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ഒരു ബസ് കാരണം സംഭവിക്കുന്ന രസകരമായ സംഭവങ്ങളായിരുന്നു ആ സിനിമയുടെ ഇതിവൃത്തം.
ആദ്യ സിനിമയിലൂടെ തന്നെ നിത്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. സിനിമ ഗംഭീരവിജയം ആവുകയും നായികയായ നിത്യദാസിനെ തേടി നിരവധി സിനിമകൾ വരികയും ചെയ്തു. നരിമാൻ, കുഞ്ഞിക്കൂനൻ, കണ്മഷി, ബാലേട്ടൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നിത്യദാസ് അഭിനയിച്ചു.
2007-ൽ അരവിന്ദ് എന്ന വ്യക്തിയെ വിവാഹം ചെയ്ത താരം സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. നിത്യയ്ക്ക് ഒരു മകളും മകനുമുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും താരം അഭിനയം നിർത്തിയിരുന്നില്ല. തമിഴ്, മലയാളം സീരിയലുകളിൽ സജീവമായി താരം അഭിനയിക്കുന്നുണ്ട്. ഈ ലോക് ഡൌൺ കാലഘട്ടത്തിൽ കുടുംബത്തോടൊപ്പം കോഴിക്കോടുള്ള വീട്ടിലാണ് താമസം.
മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഈ കാലയളവിൽ താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ലോക് ഡൗൺ സമയം ചിലവിടാൻ താരങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിത്യയും ചെയ്തിരിക്കുകയാണ്. ലോക് ഡൗൺ സ്പെഷ്യൽ ഡാൻസ് വീഡിയോ മകൾക്കും മറ്റൊരു പെൺകുട്ടിക്കൊപ്പം ചെയ്തത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്.
36-കാരിയായ നിത്യ അതിമനോഹരമായാണ് നൃത്തം കളിച്ചിരിക്കുന്നത് എന്ന് ആരാധകർ കമന്റ് ചെയ്‌തിട്ടുണ്ട്. 2007-ൽ പുറത്തിറങ്ങിയ ‘സൂര്യ കിരീടം’ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. നിത്യയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.