‘അപ്പുമാ അവളുടെ ഏറ്റവും നല്ല സാരി എനിക്ക് തന്നു, ക്യൂട്ട് ലുക്കിൽ നിരഞ്ജന അനൂപ്..’ – ഫോട്ടോസ് വൈറൽ
മോഹൻലാൽ നായകനായ ലോഹം എന്ന സിനിമയിൽ വിജയരാഘവൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നിരഞ്ജന അനൂപ്. ലോഹത്തിലെ നിരഞ്ജനയുടെ ആദ്യ സീനിൽ തന്നെ കാണിക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. ഡാൻസ് കളിച്ചുകൊണ്ട് വീടിന്റെ വാതിൽ തുറക്കുന്ന സീനാണ് അതിൽ കാണിക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ ശ്രദ്ധനേടിയതോടെ കൂടുതൽ നല്ല വേഷങ്ങൾ നിരഞ്ജനയെ തേടിയെത്തി. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത പുത്തൻപണത്തിലാണ് നിരഞ്ജന പിന്നീട് അഭിനയിച്ചത്. ഗൂഢാലോചന എന്ന സിനിമയിലൂടെ നായികയായും അതിന് ശേഷം നിരഞ്ജന അഭിനയിച്ചു. സൈറ ഭാനുവിലെ അരുന്ധതി എന്ന കഥാപാത്രമാണ് നിരഞ്ജനയെ അഭിനയത്രിയെ കൂടുതൽ കൈയടി നേടിക്കൊടുത്തത്.
ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിലും നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. അഭിനയം കൂടാതെ നൃത്തത്തിലും നിരഞ്ജന കഴിവ് തെളിയിച്ചിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസ് ചെയ്യുന്ന ധാരാളം വീഡിയോസ് നിരഞ്ജന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത് കൂടാതെ താരം തന്റെ പുതിയ ഫോട്ടോസും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ നടി അപർണ ബാലമുരളി നൽകിയ സാരിയുടുത്ത് ക്യൂട്ട് ലുക്കിൽ ഒരു ചെറിയ ഫോട്ടോഷൂട്ട് ചെയ്ത അതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് നിരഞ്ജന. “നമുക്കെല്ലാവർക്കും ഒരു സുവർണ്ണ 2022 ഉണ്ടാകട്ടെ.. അപ്പുമാ അവളുടെ ഏറ്റവും നല്ല സാരി എനിക്ക് തന്നു..” എന്ന ക്യാപ്ഷൻ നൽകിയാണ് നിരഞ്ജന ചിത്രങ്ങൾ പങ്കുവച്ചത്. പ്രണവ് രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.